എൻ. ഹംസക്കോയ ജസരി ഉസ്താദ് വഫാത്തായി

കുന്നത്തേരി: അമിനി ദ്വീപിലെ പ്രമുഖ പണ്ഡിതനും നൂറുൽ ഇർഫാൻ അറബിക്കോളേജിന്റെ സീനിയർ മുദർറിസുമായ എൻ. ഹംസക്കോയ ജസരി ഉസ്താദ് വഫാത്തായി.

അറനൂറ്റാണ്ടിലേറെ ദീനി വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ഹംസക്കോയ ഉസ്താദ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ ദ്വീപ് സമൂഹത്തിനും ദീനി വിദ്യാഭ്യാസ ലോകത്തിനും വലിയ നഷ്ടമാണ്. കുന്നത്തേരിയിലെ വീട്ടിൽ വച്ചാണ് മരണപ്പെട്ടത്. ഖബറടക്കം ഇന്ന് (29 ജൂലൈ 2025) രാത്രി 10 മണിക്ക്, കുന്നത്തേരി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *