ചെത്ത്ലത്ത്: ഫീനിക്സ് സംഘടിപ്പിക്കുന്ന ഡ്രീം പ്രോജക്റ്റിന്റെ ഭാഗമായി നടത്തുന്ന വാർഷിക ട്രീ പ്ലാന്റേഷൻ ഈ വർഷം കവരത്തി നെഹ്റു യുവ കേന്ദ്രയുമായി സംയുക്തമായി ചെത്ലത്ത് ചിൽഡ്രൻസ് പാർക്ക് പരിസരത്ത് വെച്ച് നടന്നു.
“ഏക് പേഡ് മാ കെ നാം” എന്ന സന്ദേശം മുറുകെപിടിച്ചായിരുന്നു ഈ വർഷത്തെ പ്ലാന്റേഷൻ ഡ്രൈവ്. പരിപാടി ട്രീ പ്ലാന്റേഷൻ 2025 പ്രോജക്റ്റ് ചെയർമാൻ എസ്.എം. നിസാമുദ്ധീൻ്റെ സാന്നിധ്യത്തിൽ ബിഡിഒ എം.കെ. ചെറിയക്കോയ ഉദ്ഘാടനം ചെയ്തു. NSS, NCC വിദ്യാർത്ഥികളും അവരുടെ അധ്യാപകരും ക്ലബ് മെമ്പർമാരും ഫോറസ്റ്റ് ഓഫീസർ ശ്രീ. ഫർഷാദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
പ്രോഗ്രാമിൽ മുൻ ജനറൽ സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. ഫീനിക്സ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് മുഖ്യപ്രഭാഷണവും ബിഡിഒ എം.കെ. ചെറിയക്കോയ ഉൽഘാടന പ്രസംഗവും നിർവഹിച്ചു. NSS ഇൻചാർജ് എം.പി. നജുമാ, NCC ഇൻചാർജ് പി.പി. മുഹമ്മദ് മുക്താറലി, ഫോറെസ്റ്റർ ഫർഷാദ് എന്നിവർ ആശംസകൾ നേർന്നു. ട്രീ പ്ലാന്റേഷനുകളുടെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ഫർഷാദ് വിശദമായി പറഞ്ഞു.
“Plant today for a greener tomorrow” എന്ന സന്ദേശവുമായി 2025 ലെ ട്രീ പ്ലാന്റേഷൻ ഡ്രൈവ് ഔദ്യോഗികമായി ആരംഭിച്ചതായി ട്രീ പ്ലാന്റേഷൻ ചെയർമാൻ നിസാമുദ്ധീൻ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. സെക്രട്ടറി താഹാ മുസമ്മിൽ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.
