അൻസാരിക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൽ ദേശീയ സ്ഥാനം

കവരത്തി: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ ദേശീയ സെക്രട്ടറിമാരിൽ ഒരാളായി ലക്ഷദ്വീപ് കൽപ്പേനി സ്വദേശിയായ ഷംസീർ അൻസാരി ഖാൻ നിയമിതനായതായി. പി.എം. സഈദിനു ശേഷം ഈ ഉന്നത സ്ഥാനത്തേക്ക് എത്തുന്ന ദ്വീപുകാരൻ എന്ന പ്രത്യേകതയും അൻസാരിക്ക് സ്വന്തം.

അൻസാരി മുമ്പ് നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ)യുടെ ദേശീയ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. യുവജനതയിൽ സജീവമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അൻസാരിയുടെ നിയമനം ദ്വീപ് യുവാക്കൾക്കായി വലിയ പ്രചോദനമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ ദ്വീപ് തലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ നിയമനം സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *