
പള്ളി അള്ളാഹുവിൻ്റെ ഭവനമാണ്, കുടുംബ മഹിമ പറഞ്ഞ് തമ്മിൽ തല്ലേണ്ട സ്ഥലമല്ല- ബുസർ ജംഹർ
ആന്ത്രോത്ത്: പള്ളി അള്ളാഹുവിൻ്റെ ഭവനമാണെന്നും കുടുംബ മഹിമ പറഞ്ഞ് തമ്മിൽ തല്ലേണ്ട സ്ഥലമല്ലന്നും ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ കം-സി.ഇ.ഒ ബുസർ ജംഹർ. ആന്ത്രോത്ത് ജുമാഅത്ത് പള്ളിയുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പൊതു പരിപാടിയിലാണ് അദ്ദേഹത്തിൻ്റെ വിമർശനം. നാട്ടുകാർ മുഴുവനും പങ്കെടുക്കുന്ന ജുമാഅത്ത് പള്ളിയിലെ ജുമാഅ കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഒരു മാസക്കാലമായി നിഷേധിക്കപ്പെടുന്നു എന്നത് താൻ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആന്ത്രോത്ത് ജുമാഅത്ത് പള്ളിയിൽ ഖുത്തുബ ഓതാനായി രണ്ട് ഖത്തീബുമാർ…