
അമിനി തീരവും തൊട്ട് വെസൽ
അമിനി: ചരിത്രത്തിൽ ആദ്യമായി അമിനി ദ്വീപിന്റെ ലഗൂണിലും വെസൽ കയറി ജട്ടിയിൽ ബർത്ത് ചെയ്തു. ഇതോടുകൂടി ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും വെസൽ ബർത്തിങ് എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. എം വി ബ്ലൂമറിൽ എന്ന വെസലാണ് ഇന്ന് അമിനി ദ്വീപിൻ്റെ തീരത്ത് ബർത്ത് ചെയ്തത്. സലിം എന്ന ക്യാപ്റ്റന്റെ നിശ്ചയദാർഢ്യവും മികവും കൂടെയാണ് ഈ ചരിത്ര ദൗത്യത്തിന് പിന്നിൽ. ക്യാപ്റ്റൻ സലീമിനും മറ്റ് ജീവനക്കാർക്കും ഗംഭീര വരവേൽപ്പ് നൽകി. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ലഗൂണുകൾ ഉള്ള ദ്വീപുകളിൽ ഒന്നാണ്…