
കേരള മാപ്പിള കലാ അക്കാദമി ചെത്ത്ലത്ത് ദ്വീപ് ചാപ്റ്റർ രൂപീകരിച്ചു
ചെത്ത്ലത്ത് ദ്വീപിൽ കേരള മാപ്പിള കലാ അക്കാദമിയുടെ ചാപ്റ്റർ രൂപീകരിച്ചു. ജനുവരി 4 ന് വൈകുന്നേരം ചിൽഡ്രൻസ് പാർക്കിന് പടിഞ്ഞാറ് കടൽ തീരത്ത് ചേർന്ന യോഗത്തിൽ ലക്ഷദ്വീപ് ചാപ്റ്റർ രക്ഷാധികാര സമിതി അംഗം മുഹ്സിൻ ‘ജനറൽ സെക്രട്ടറി റഹ്മത്ത് ഷൈയ്ക്ക് എന്നിവർ അക്കാദമിയുടെ ലക്ഷ്യങ്ങളും ചാരിറ്റി മേഖലയിൽ വഹിക്കുന്ന പങ്കും വിശദീകരിച്ചു. ചെത്ത്ലത്ത് ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളെ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സി.ബി മുഹമ്മദ് ഇർഷാദ് (പ്രസിഡൻ്റ്), ടി.ടി.സുൽഫീക്കർ അലി ,ഒ.സി.അനീസ (വൈസ് പ്രസിഡൻ്റ്മാർ), എ .മുഖ്താർ…