
കുടുംബ വഴക്കുകൾ പള്ളിയിലേക്ക് വലിച്ചിഴക്കുന്നവർ
ലക്ഷദ്വീപിൽ മൂന്ന് പോലീസ് വെടിവെപ്പുകളാണ് നടന്നിട്ടുള്ളത്. ആദ്യത്തേത് കിൽത്താൻ ദ്വീപിലേക്ക് ഒരു പ്രകോപനവുമില്ലാതെയാണ് നടന്നത്. അവിടെ ഒരു കുറ്റവും ചെയ്യാത്ത ഒട്ടേറേ പേരെ ജാതിയുടെ പേരിൽ ക്രൂരമായി മർദ്ധിക്കപ്പെട്ടു. കുടുംബ കലഹങ്ങളും വ്യക്തി വൈരാഗ്യങ്ങളുമാണ് പല മർദ്ദനങ്ങൾക്കും കാരണമായി തീർന്നത്. രണ്ടാമത് നടന്നത് ആന്ത്രോത്ത് ജുമാഅത്ത് പള്ളിയിലാണ്. അവിടേയും നടന്നത് കുടുംബ കലഹങ്ങളും രാഷ്ട്രീയ വിദ്വേശങ്ങളും പോലീസിൻ്റെ തെറ്റായ നടപടികളുമായിരുന്നു. ദ്വീപിലെ പല ദ്വീപുകളിലും നടന്ന പ്രശ്നങ്ങളും പള്ളി അടച്ചിടലുകളും ഗ്രൂപ്പ് വഴക്കുകളുമൊക്കെ നടന്നത് പരിശോദിക്കുമ്പോൾ ഇത്തരം…