
ലക്ഷദ്വീപിൽ സമര വാതിലുകൾ തുറക്കേണ്ടതിൻ്റെ അനിവാര്യത (എഡിറ്റോറിയൽ)
ലക്ഷദ്വീപിൽ പല കാലങ്ങളിൽ എഴുത്തിൻ്റെയും പത്രപ്രവർത്തനത്തിൻ്റെയും ചരിത്ര പാരമ്പര്യം കാണാനാവും. എന്നാൽ ഒരു പത്രത്തിനും ദീർഘകാലത്തേക്ക് ആയുസുണ്ടായില്ല. യു. സി. കെ തങ്ങളുടെ ദ്വീപപ്രഭയിൽ തുടങ്ങുന്ന പത്ര പാരമ്പര്യം സോഷ്യൽ മീഡിയാ കാലത്ത് ദ്വീപ് ഡയറിയിലും ദ്വീപുമലയാളിയിലും വരെ എത്തി നിൽക്കുന്നു. അഡ്മിനിസ്ട്രേറ്റർ എന്ന ഏകാധിപത്യത്തിൽ വിധേയപ്പെട്ട് ജീവിക്കുന്ന ഒരു ജനവിഭാഗത്തിന് തങ്ങളുടെ അവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണമെങ്കിൽ സാധാരണക്കാരന്റെ ഭാഷയിൽ അവരോട് സംവദിക്കുന്ന പത്രമാധ്യമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ചരിത്ര സംരക്ഷണമോ സാംസ്കാരിക സൂക്ഷ്മത…