
ആൻഡമാൻ, ലക്ഷദ്വീപ് വികസനം മോദി സർക്കാരിന്റെ മുൻഗണനയിലാണ്: അമിത് ഷാ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ലക്ഷദ്വീപിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, ടൂറിസം വർധിപ്പിക്കുക എന്നിവയാണ് മോദി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദ്വീപുകളുടെ വികസന ഏജൻസിയുടെ (ഐഡിഎ) യോഗത്തിൽ അധ്യക്ഷത വഹിച്ച ഷാ ഈ ദ്വീപുകളുടെ സംസ്കാരവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി. യോഗത്തിൽ ആൻഡമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വികസന, ഇൻഫ്രാസ്ട്രക്ചർ സംരംഭങ്ങളുടെ പുരോഗതി ഷാ അവലോകനം ചെയ്‌തതായി മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ്…