ലക്ഷദ്വീപിൽ പൊതു കേഡർ ജീവനക്കാരുടെ കേന്ദ്രീകൃത വിന്യാസം; പുതിയ ഉത്തരവ്

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ഫിഷറീസ്, കൃഷി, പ്രിന്റിംഗ് & സ്റ്റേഷനറി വകുപ്പുകളിലെ പൊതു കേഡർ ജീവനക്കാരുടെ വിന്യാസം കേന്ദ്രികരിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. സൂപ്രണ്ട്, സ്റ്റെനോഗ്രാഫർ, യു.ഡി ക്ലർക്ക്, എൽ.ഡി ക്ലർക്ക് ഉൾപ്പെടെയുള്ള ജീവനക്കാരെ ഏകീകൃത ഭരണ നിയന്ത്രണത്തിലാക്കുന്നതിനായാണ് നടപടി. വകുപ്പുകൾ…

ലക്ഷദ്വീപിൽ സ്വകാര്യ തൊഴിലാളികൾക്ക് എൻട്രി പെർമിറ്റ് ലഭിക്കാൻ ഇനി പഞ്ചായത്ത് NOC വേണ്ട

കവരത്തി: ലക്ഷദ്വീപിലേക്ക് മെയിൻലാൻഡിൽ (കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ) നിന്നും വരുന്ന സ്വകാര്യ തൊഴിലാളികൾക്ക് എൻട്രി പെർമിറ്റ് അനുവദിക്കുന്നതിനുള്ള നിയമങ്ങളിൽ വലിയ ഇളവ് പ്രഖ്യാപിച്ച് ലക്ഷദ്വീപ് ഭരണകൂടം. തൊഴിലാളികൾക്ക് പെർമിറ്റ് ലഭിക്കുന്നതിനായി വില്ലേജ് (ദ്വീപ്) പഞ്ചായത്തുകളിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്…

വി.ഐ.പി.മാർക്ക് ഒരു നിയമം, നാട്ടുകാർക്ക് മറ്റൊന്ന്? ലക്ഷദ്വീപിൽ ഇരട്ടനീതി ആരോപണം ശക്തം

അഗത്തി: ലക്ഷദ്വീപിൽ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും നടപ്പാക്കുന്നതിൽ ഇരട്ടനീതി തുടരുന്നതായി നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. സാധാരണ ജനങ്ങൾക്കും പ്രാദേശിക സംരംഭകർക്കും കർശന നിയമങ്ങൾ ചുമത്തുമ്പോൾ, വി.ഐ.പി.മാർക്കും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും പ്രത്യേക ഇളവുകൾ ലഭിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. രണ്ടുദിവസം മുമ്പ്, കല്പിട്ടിയിലേക്ക്…

മൂറിംഗ് ബോയ കരക്കടിഞ്ഞു.

കിൽത്താൻ .. കപ്പലുകൾ കെട്ടിയിടാൻ വേണ്ടി ലക്ഷദ്വീപ് ഹാർബർ വകുപ്പ് കിൽത്താൻ ദ്വീപിൻ്റെ കിഴക്കുഭാഗത്ത് കടലിൽ സ്ഥാപിച്ച മൂറിംഗ് ബോയ അറ്റ്കരക്കടിഞ്ഞു.ബോയയിൽ കെട്ടിയിരുന്ന ചരക്ക് കപ്പൽ ബോയയുമായി ഒഴുകി ദൂരെ എത്തി. ബോയ അതിനെ ബന്ധിച്ച ചെയിൻ അറ്റുപോയതു കാരണം ബ്ലോക്ക്മായിട്ടുള്ള…

ടിക്കറ്റ് ബുക്കിംഗ് ക്രമക്കേട് കേസ്: ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം

കവരത്തി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗ് ക്രമക്കേട് കേസിൽ അറസ്റ്റിലായ ആദ്യ മൂന്ന് പ്രതികൾക്ക് ആന്ത്രോത്ത് Judicial First Class Magistrate കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ആരോപിക്കപ്പെട്ടിരിക്കുന്നത് BNS സെക്ഷൻ…

കാലാവസ്ഥ മുന്നറിയിപ്പ്

ലക്ഷദ്വീപ് പ്രദേശങ്ങളിൽ 26-05-2026 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിൽ വരെയും ശക്തമായ കാറ്റിനും മഴയ്ക്കും ( Yellow Alert )സാദ്ധ്യതയുണ്ട്. ആയതിനാൽ പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌  കേന്ദ്ര …

ലക്ഷദ്വീപിൽ മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യ ആംബുലൻസ് സേവനം

കവരത്തി: ലക്ഷദ്വീപ് ആരോഗ്യ  വകുപ്പിന്റെ പുതിയ  ഉത്തരവ് പ്രകാരം ദ്വീപുകളിലെ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസ് സേവനങ്ങൾ ഇനി മുതൽ മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും  സൗജന്യമായി ലഭ്യമാകും. 2026 മെയ് 11-ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ആരോഗ്യ…

ദ്വീപിൽ വാഹനങ്ങൾക്ക് സ്പീഡ് നിയന്ത്രണം

കവരത്തി: ലക്ഷദ്വീപിലെ റോഡുകളിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനായി റോഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്  കർശനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 2026 മെയ് 13-ന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരം, ദ്വീപിലെ എല്ലാ റോഡുകളിലും വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ദ്വീപ്…

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ലക്ഷദ്വീപ് സ്വദേശിയുൾപ്പെടെ 7 പേർക്ക് പരിക്ക്

അരൂർ: ദേശീയപാത 66-ൽ അരൂർ പെട്രോൾ പമ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ലക്ഷദ്വീപ് സ്വദേശിയുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ചേർത്തല ഭാഗത്തുനിന്ന് കൊച്ചിയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുന്നിലോടിയിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെ വന്ന കാർ അതിൽ…

ലോക നഴ്സിംഗ് പുരസ്കാരത്തിന്റെ ടോപ്പ് 10-ൽ ലക്ഷദ്വീപിന്റെ ഹിന്ദുമ്പി സിസ്റ്റർ

ലക്ഷദ്വീപിന് അഭിമാനമായി ഹിന്ദുമ്പി സിസ്റ്റർ ( ജായ്ബി) ആഗോള തലത്തിൽ വലിയ നേട്ടം സ്വന്തമാക്കി. ലോകപ്രശസ്തമായ Aster Guardians Global Nursing Award 2026-ലേക്ക് ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളിൽ നിന്ന് ലഭിച്ച 1,34,000 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഹിന്ദുമ്പി സിസ്റ്റർ ലോകത്തിലെ…