മൂറിംഗ് ബോയ കരക്കടിഞ്ഞു.


കിൽത്താൻ .. കപ്പലുകൾ കെട്ടിയിടാൻ വേണ്ടി ലക്ഷദ്വീപ് ഹാർബർ വകുപ്പ് കിൽത്താൻ ദ്വീപിൻ്റെ കിഴക്കുഭാഗത്ത് കടലിൽ സ്ഥാപിച്ച മൂറിംഗ് ബോയ അറ്റ്കരക്കടിഞ്ഞു.ബോയയിൽ കെട്ടിയിരുന്ന ചരക്ക് കപ്പൽ ബോയയുമായി ഒഴുകി ദൂരെ എത്തി. ബോയ അതിനെ ബന്ധിച്ച ചെയിൻ അറ്റുപോയതു കാരണം ബ്ലോക്ക്മായിട്ടുള്ള ബന്ധം മുറിഞ്ഞുവേർപെട്ടിരുന്നു. ബോയയിൽ കെട്ടിയിരുന്ന 5000 കേവ് ഭാരമുള്ള ചരക്കു കപ്പൽ ഇത് കാരണം ഒഴുകി മണിക്കൂറുകളോളം കടലിൽ ചുറ്റിത്തിരിയേണ്ടിവന്നു.കാലാവസ്ഥ പ്രതികൂലമായിരുന്ന തിനാൽ ചെറുതോണികൾക്ക് കപ്പലിൽ അടുക്കാനും കഴിയാതായി.ബോയ ഇപ്പോൾ കിഴക്കേ കടപ്പുറത്ത് വലിച്ചു കേറ്റിയിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *