വിങ്ങ് കമാണ്ടർ ആർ.ശ്രീരാജ് ബംഗാരം ദ്വീപിൽ മുങ്ങി മരിച്ചു


കൊച്ചി: വ്യോമസേനയിലെ മലയാളി വിങ് കമാൻഡർ ആർ. ശ്രീരാജ് (41) ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ മുങ്ങിമരിച്ചു. തിരുവനന്തപുരം പുത്തൻചന്ത സ്വദേശിയാണ്.
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നടത്തിയ വിനോദസഞ്ചാരത്തിനിടയിലാണു മരണം. കവരത്തിയിലെ റഡാർ യൂണിറ്റിലാണു ജോലി ചെയ്തിരുന്നത്. ബംഗാരം ദ്വീപിലെ വിനോദസഞ്ചാര മുങ്ങൽ മേഖലയിൽ ശ്രീരാജ് ഉപയോഗിച്ച ശ്വസനസഹായ ഉപകരണത്തിനു സംഭവിച്ച തകരാറാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. വൈകിട്ട് 6 മണിക്കാണ് അപകടമുണ്ടായത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലാണു മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തുനിന്നുള്ള എയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഇന്ന് ആശുപത്രിയിൽ എത്തിയ ശേഷം ഔപചാരിക നടപടികൾ സ്വീകരിക്കും.