തായിനേരിയിൽ വീണ്ടും ലക്ഷദ്വീപ്

പയ്യന്നൂർ: തായിനേരിയിലെ സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ സ്കൂളിൽ ജനുവരി 30, 31 തിയ്യതികളിൽ അത്തോളു ഈദ് എന്ന ദ്വീപോത്സവം നടക്കുവാൻ പോകയാണ്. അതിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.സ്കൂളിൻ്റെ ശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ലക്ഷദ്വീപിനെ അറിയാൻ എന്ന പ്രോഗ്രാമിൻ്റെ ഭാഗമായി ലക്ഷദ്വീപ് ഉത്സവം സംഘടിപ്പിക്കുന്നത്.കടമത്ത് ദ്വീപിൽ നിന്നുള്ള രാജീവ് ഗാന്ധി മെമ്മോറിയൽ ക്ലബ്ബിൻ്റെ കലാകാരൻമാരും അമിനി ദ്വീപിലെ പ്രശസ്ത സൂഫി ഗായകൻ ളിറാർ അമിനിയും ആഘോഷത്തിൽ പങ്കെടുക്കും. ദ്വീപിലെ കോൽക്കളി, പരിചക്കളി, ആട്ടം, ദോലിപ്പാട്ട്, ഉലക്ക…

Read More

ലക്ഷദ്വീപിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കരിയർ ഗൈഡൻസ്

ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘവും മലപ്പുറം, പുത്തനത്താണി സി പി എ കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസും സംയുക്തമായി ലക്ഷദ്വീപിലെ മുഴുവൻ പന്ത്രണ്ടാം ക്ലാസ് കുട്ടികൾക്കും തുടർപഠന സാധ്യതകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും ക്‌ളാസ്സുകൾ നടത്തി. പ്ലസ് ടു വിനു ശേഷം ഡിഗ്രിയുടെ കൂടെ തൊഴിലധിഷ്ഠിത കോഴ്സുകൾ കൂടി നൽകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള കേരള ഗവണ്മെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്നതാണ് സി പി എ കോളേജ്. കോളേജിലെ വൈസ് പ്രിൻസിപ്പലും കോസ്മോ പോലീറ്റൻ സ്റ്റഡീസ് ഡയറക്ടറുമായ…

Read More

ഫിഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി അമിനി അൽ വഫാ ദ്വീപ് ശ്രീ

കവരത്തി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഫിഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി അമിനി ദ്വീപിന് വേണ്ടി പങ്കെടുത്ത അൽ വഫാ ദ്വീപ് ശ്രീ. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. ലക്ഷദ്വീപ് തലത്തിൽ നടന്ന ഫെസ്റ്റിൽ ഏഴ് ദ്വീപുകളാണ് പങ്കെടുത്തത്. രണ്ടാം സ്ഥാനം ആന്ത്രോത്ത് ദ്വീപും മൂന്നാം സ്ഥാനം കടമത്ത് ദ്വീപും കരസ്ഥമാക്കി. മീൻ കൊണ്ടുള്ള വിഭവങ്ങളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്.

Read More

എ.ഐ.സി സെക്രട്ടറി കവരത്തിയിൽ;എൽ.ടി.സി.സി.യിൽ അഴിച്ചു പണിക്ക് സാധ്യത

കവരത്തി: ലക്ഷദ്വീപിൻ്റെ സംഘടനാ ചുമതലയുള്ള എ. ഐ.സി. സി.സെക്രട്ടറി ഹരിവഴകൻ വിവിധ ദ്വീപുകൾ സന്ദർശിച്ച് പ്രവർത്തകരോടും നേതാക്കളോടും ചർച്ച നടത്തിവരികയാണ്. ചില മുതിർന്ന നേതാക്കൾ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടെറിട്ടോറിയൽ കോൺഗ്രസ്സ് നേതാക്കളെ മറികടന്ന് യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റും എൻ.എസ്.യു.ഐ പ്രസിഡൻ്റും കാര്യങ്ങൾ നിയന്ത്രിക്കുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്. മിക്ക ദ്വീപുകളിലും സന്ദർശിച്ച് പാർട്ടിയുടെ പ്രവർത്തനങ്ങൾ മനസിലാക്കിയാവും അദ്ദേഹം എ.ഐ.സി.സിക്ക് റിപ്പോർട്ട് സമർപ്പിക്കുക. സെക്രട്ടറിയുടെ സന്ദർശനത്തിനൊടുവിൽ എൽ.ടി.സി.സിയിൽ സമൂലമായ അഴിച്ച് പണിക്ക് സാധ്യതയുണ്ടെന്നാണ്…

Read More

റിപ്പബ്ലിക് ദിന പരേഡിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് ആഷിദാ ബിൻത് ദർവേഷ്

കിൽത്താൻ: ഡൽഹിയിൽ വെച്ച് നടന്ന 76 മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് കിൽത്താൻ ദ്വീപിലെ എൻ.എസ്.എസ് വോളണ്ടിയർ ആഷിദാ ബിൻത് ദർവേഷ് പങ്കെടുത്തു. കിൽത്താൻ ദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു എൻ.എസ്.എസ് വോളണ്ടിയർക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ എൻ.എസ്.എസ് സംഘടിപ്പിച്ച വിവിധ പ്രോജക്റ്റുകളുടെ വിജയകരമായ പ്രവർത്തനങ്ങൾ ഈ അവസരത്തിന് അടിത്തറയാക്കി. മികച്ച സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളിലൂടെ ആഷിദയും മറ്റ് എൻ.എസ്.എസ് വോളണ്ടിയേഴ്സും കിൽത്താൻ ഗവർമെൻ്റ് സീനിയർ സെക്കൻ്ററി സ്കൂളിൻ്റെ പേര് ഉയർത്തിയിട്ടുണ്ട്….

Read More

റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് ലക്ഷദ്വീപ്

കവരത്തി: രാജ്യം ഇന്ന് വർണാഭമായി 76ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനം പ്രൗഢമായി ആചരിച്ച് ലക്ഷദ്വീപും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ തലസ്ഥാന ദ്വീപായ കവരത്തി സ്ക്കൂൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് സന്ദീപ് കുമാർ ഐ.എ.എസ് ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു. പരേഡിൽ സി.ആർ.പി.എഫ്, ലക്ഷദ്വീപ് പോലീസ്, ഐ.ആർ.ബി.എൻ തുടങ്ങിയ പ്ലാറ്റൂണുകൾ പങ്കെടുത്തു. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളിൽ നിയോഗിച്ച ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ്, ഡാനിക്സ് ഉദ്യോഗസ്ർ പതാക ഉയർത്തി. …

Read More

32 ലക്ഷം കുടിശ്ശിക: ചരക്കുകപ്പലിനെ തടഞ്ഞു

ബേപ്പൂർ: ചരക്ക് കപ്പൽ കരാറുകാരനും ലക്ഷദ്വീപ് വികസന കോർപ്പറേഷനും കേരള മാരിടൈം ബോർഡിലേക്ക് നൽകാനുള്ള 32 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതിനാൽ ലക്ഷദ്വീപിൽ നിന്ന് ബേപ്പൂരെത്തിയ ബാർജ് ( ചരക്ക് കപ്പൽ) തുറമുഖത്ത് പ്രവേശിക്കുന്നത് പോർട്ട് ഓഫീസർ തടഞ്ഞു. ഇന്നലെയാണ് സാഗർ യുവരാജ് എന്ന ബാർജ് തുറമുഖത്ത് തിരിച്ചെത്തിയത്. ബാർജ് കരാറുകാരൻ ഏകദേശം എട്ട് ലക്ഷവും ലക്ഷദ്വീപ് വികസന കോർപ്പറേഷൻ 24 ലക്ഷത്തോളവുമാണ് മാരിടൈം ബോർഡിന് അടക്കാനുള്ളത്. തുറമുഖത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞതോടെ അഗത്തി ദ്വീപിൽ ഉപരാഷ്ട്രപതി ജഗദീപ്…

Read More

നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിർദ്ദേശങ്ങൾ

കവരത്തി: ലക്ഷദ്വീപിലെ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശിവം ചന്ദ്ര ഐ.എ.എസ് പുറത്തിറക്കിയ ഉത്തരവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അനുമതികളും ക്ലിയറൻസുകളും ലഭിച്ചതിന് ശേഷം മാത്രമേ ആരംഭിക്കാവൂ ഉത്തരവനുസരിച്ച് എല്ലാ കൺസ്ട്രക്ഷൻ സ്ഥലങ്ങളിലും ഡൈവേർഷൻ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ ഒരു വെളുത്ത ബോർഡിൽ വ്യക്തമായും പ്രദർശിപ്പിക്കണം. ഡൈവേർഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയോ ഡൈവേർഷൻ സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ ലംഘിച്ചോ അനധികൃത നിർമ്മാണം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഡെപ്യൂട്ടി കളക്ടർമാരെയും ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ…

Read More

റിസർച്ച് അസിസ്റ്റൻ്റിനെ എഫ്.ആർ. 56(j) പ്രകാരം വിരമിപ്പിച്ചു

കവരത്തി: പൊതു താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ഭരണകൂടം ഫണ്ടമെൻ്റൽ റൂൾസ് 56(j)യും 1972-ലെ റൂൾ 48യും പ്രകാരം കവരത്തി വിദ്യാഭ്യാസ വകുപ്പിലെ റിസർച്ച് അസിസ്റ്റൻ്റായ എം.കെ. മുഹമ്മദ് നസീം ഖാനെ വിരമിപ്പിച്ചു.  സ്പെഷ്യൽ സെക്രട്ടറി സന്ദീപ് കുമാർ മിശ്രയുടെ ഉത്തരവ് പ്രകാരം ഈ തീരുമാനത്തിന് പുന:പരിശോധനാ സമിതിയുടെ ശുപാർശയും കേസ് സംബന്ധിച്ച സാഹചര്യങ്ങളും മാനിച്ചാണ് തീരുമാനം എടുത്തത്.  2025 ജനുവരി 22-ാം തീയതിയുടെ ഉച്ചയ്ക്കു ശേഷമാണ് നസീം ഖാന്റെ വിരമിക്കൽ പ്രാബല്യത്തിൽ വന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ്…

Read More

ടെന്റ് സിറ്റി നിർമാണ കമ്പനിക്ക് ഹൈകോടതി നോട്ടീസ്

ഷെഡ്യുൾഡ് ട്രൈബ് വിഭാഗത്തിന്റെ ഭൂമി കോർപ്പറേറ്റ് കമ്പനികൾക്ക് പതിച്ചു നൽകുന്നത് തടയണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്  ലക്ഷദ്വീപ് സ്വദേശികളായ മഹദാ ഹുസൈൻ. ടി. ഐ, എം. കെ. അക്ബർ എന്നിവർ കേരളാ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രവേഗിന് നോട്ടീസ് അയച്ചിരിക്കുകയാണ് ബഹുമാനപ്പെട്ട കേരളാ ഹൈകോടതി. ലക്ഷദ്വീപ് 1950 ൽ ഷെഡ്യുൾഡ് ഏരിയയുടെ അഞ്ചാം ഷെഡ്യുളിൽ ഉൾപെടുത്തപ്പെട്ട പ്രദേശമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ഷെഡ്യുൾ ട്രൈബ് സമൂഹം അധിവസിക്കുന്ന ഒരു പ്രദേശം കൂടിയാണ് ലക്ഷദ്വീപ്. നിലവിൽ ലക്ഷദ്വീപിലെ…

Read More