
32 ലക്ഷം കുടിശ്ശിക: ചരക്കുകപ്പലിനെ തടഞ്ഞു
ബേപ്പൂർ: ചരക്ക് കപ്പൽ കരാറുകാരനും ലക്ഷദ്വീപ് വികസന കോർപ്പറേഷനും കേരള മാരിടൈം ബോർഡിലേക്ക് നൽകാനുള്ള 32 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതിനാൽ ലക്ഷദ്വീപിൽ നിന്ന് ബേപ്പൂരെത്തിയ ബാർജ് ( ചരക്ക് കപ്പൽ) തുറമുഖത്ത് പ്രവേശിക്കുന്നത് പോർട്ട് ഓഫീസർ തടഞ്ഞു. ഇന്നലെയാണ് സാഗർ യുവരാജ് എന്ന ബാർജ് തുറമുഖത്ത് തിരിച്ചെത്തിയത്. ബാർജ് കരാറുകാരൻ ഏകദേശം എട്ട് ലക്ഷവും ലക്ഷദ്വീപ് വികസന കോർപ്പറേഷൻ 24 ലക്ഷത്തോളവുമാണ് മാരിടൈം ബോർഡിന് അടക്കാനുള്ളത്. തുറമുഖത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞതോടെ അഗത്തി ദ്വീപിൽ ഉപരാഷ്ട്രപതി ജഗദീപ്…