
പോരാടേണ്ടത് ലക്ഷദ്വീപിൻ്റെ അതിജീവനത്തിന് വേണ്ടിയാണ്: ഡോ: ശിവദാസൻ എംപി
ആന്ത്രോത്ത്: കക്ഷിരാഷ്ട്രീയത്തിനുമപ്പുറം നാം ഒരുമിച്ച് നിന്ന് പോരാടേണ്ടത് ലക്ഷദ്വീപിൻ്റെ അതിജീവനത്തിന് വേണ്ടിയാണെന്ന് രാജ്യസഭാംഗം ഡോ: ശിവദാസൻ എംപി. ആന്ത്രോത്ത് അൽ അബ്റാർ അക്കാദമിയിൽ സംഘടിപ്പിച്ച chat with a leader പ്രോഗ്രാമിൽ സംമ്പന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ദ്വീപുകാർ വ്യത്യസ്ത രാഷ്ട്രീയത്തിൻ്റെ പ്രവർത്തകരാണ്.ജനാധിപത്യ സംവിധാനങ്ങളുടെ സുസ്ഥിരമായ കെട്ടുറപ്പിനതാവശ്യവുമാണ്. മനുഷ്യർ തമ്മിലുള്ള കുടിപ്പകക്ക് പക്ഷേ ഇതൊരിക്കലും ഒരു കാരണമാവരുത്. യാത്രാ സൗകര്യവും മികച്ച ചികിൽസാ സംവിധാനവും ഏതൊരു മനുഷ്യൻ്റെയും അടിസ്ഥാനാവശ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. പ്രസ്തുത ആവശ്യങ്ങൾ ഒരിക്കലും പാർട്ടി നോക്കിയല്ല നിർണ്ണയിക്കപ്പെടേണ്ടത്.കോർപ്പറേറ്റ്…