ലക്ഷദ്വീപിന് അഭിമാനമായി മുഹമ്മദ് ഹാമിദ്

ഈ വർഷത്തെ ജെ ഇ ഇ മെയിൻ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ ലക്ഷദ്വീപിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിൻ്റെ അഭിമാന മായിമാറി അന്ത്രോത്ത് ദ്വീപ് സ്വദേശി ലാവണക്കൽ മുഹമ്മദ് റഫീഖ് മകൻ മുഹമ്മദ് ഹാമിദ്. കോട്ടക്കൽ യൂണിവേഴ്‌സൽ ഇൻസ്റ്റിറ്റ്യൂറ്റിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ഹാമിദ് യൂണിവേഴ്സൽ പബ്ലിക് സ്കൂളിലാണ് പ്ലസ്‌ ടൂ പഠനം പൂർത്തിയാക്കിയത്. മികച്ച പരിശീലനത്തിലൂടെ മകനെ ഉന്നത സ്ഥാനത്തെത്തിക്കാൻ ഈ സ്ഥാപനത്തിൽ നിന്ന് ലഭിച്ച ക്ലാസുകളും പരീക്ഷകളും ഏറെ സഹായിച്ചു എന്ന് മിനികോയ് ഐലന്റിൽ ഡെപ്യൂട്ടി…

Read More

സിഐഎസ്എഫിൽ കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ റിക്രൂട്ട്മെൻ്റ്

കവരത്തി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) 2025-ലേക്കുള്ള കോൺസ്റ്റബിൾ/ട്രേഡ്‌സ്‌മാൻ റിക്രൂട്ട്മെൻ്റിനായി അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെയുള്ള സമയപരിധിയിൽ ഔദ്യോഗിക CISF റിക്രൂട്ട്‌മെൻ്റ് പോർട്ടൽ ([https://cisfrectt.cisf.gov.in](https://cisfrectt.cisf.gov.in)) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.  അപേക്ഷാ പ്രക്രിയയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉദ്യോഗാർത്ഥികൾക്ക് CISF വെബ്സൈറ്റിൽ ലഭ്യമാകും. അതിനാൽ, ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതും ബന്ധപ്പെട്ട രേഖകൾ ക്രമമായി അപ്‌ലോഡ് ചെയ്യേണ്ടതും നിർബന്ധമാണ്.

Read More

എന്‍സിപി(എസ്) കേരളാ പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കും: ജിതേന്ദ്ര അവാദ്

എന്‍സിപി(എസ്) കേരളാ സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര അവാദ്. ദേശീയ പ്രസിഡന്‍റ് ശരത് പവാറിന്‍റെ അനുമതിയോടെയായിരിക്കും പ്രഖ്യാപനമെന്നും ജിതേന്ദ്ര അവാദ് കൊച്ചിയില്‍ പറഞ്ഞു. ലക്ഷദീപ് മുന് എംപിയും എന്‍സിപി(എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ പി പി മുഹമ്മദ് ഫൈസലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗത്തിനു ശേഷമാണ് ദേശീയ ജനറല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.പി സി ചാക്കൊ സംസ്ഥാന പ്രസിഡന്‍റു സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ പ്രസിഡന്‍റിനെ…

Read More

എന്‍സിപി(എസ്) കേരളാ പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കും: ജിതേന്ദ്ര അവാദ്

എന്‍സിപി(എസ്) കേരളാ സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര അവാദ്. ദേശീയ പ്രസിഡന്‍റ് ശരത് പവാറിന്‍റെ അനുമതിയോടെയായിരിക്കും പ്രഖ്യാപനമെന്നും ജിതേന്ദ്ര അവാദ് കൊച്ചിയില്‍ പറഞ്ഞു. ലക്ഷദീപ് മുന് എംപിയും എന്‍സിപി(എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ പി പി മുഹമ്മദ് ഫൈസലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗത്തിനു ശേഷമാണ് ദേശീയ ജനറല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.പി സി ചാക്കൊ സംസ്ഥാന പ്രസിഡന്‍റു സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ പ്രസിഡന്‍റിനെ…

Read More

“പട്ടിണി പൂണ്ടൊരു കാലമുണ്ടാഞ്ഞ” വിഡിയോ ആൽബം പുറത്തിറക്കി

ലക്ഷദ്വീപിന്റെ പട്ടിണി പൂണ്ടൊരു പഴയ കാലത്തിന്റെ കഥ പറയുന്ന വിഡിയോ ആൽബം പുറത്തിറക്കി. കിൽത്താൻ ദ്വീപുകാരായ ചെറുപ്പക്കാരാണ് പാട്ടിന്റെ അണിയറ പ്രവർത്തകർ. അസദ് മുത്തൂസിന്റെ വരികൾക്ക് വാജിബ്‌ ശബ്ദം നൽകി.കിൽത്താൻ ദ്വീപിലെ ചെങ്കോൽ റെക്കോഡിങ് സ്റ്റുഡിയോയിൽ ആണ് ഓഡിയോ റെക്കോഡിങ് നടന്നത്. ചിത്രീകരണം കിൽത്താൻ ദ്വീപിലെ തന്നെ അഭിനേതാക്കളെ വെച്ചാണ് ചിത്രീകരിച്ചത്. രചയിതാവ് അസദ് മുത്തൂസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഫെബ്രുവരി 25 ന് രാവിലെ 8 മണിയോട് കൂടി ആൽബം റിലീസ് ആക്കിയത്.ഒരു മണിക്കൂർ കൊണ്ട് തന്നെ…

Read More

എടവണ്ണപ്പാറയിൽ ലൈഫ് കെയർ ഹോസ്പിറ്റൽ, ഡയാലിസ് സെൻ്റർ നാടിന് സമർപ്പിച്ച് ഹംദുല്ലാ സഈദ്.

സാമൂഹിക പ്രവർത്തകയും ലക്ഷദ്വീപ് നിവാസിയുമായ അയിഷബി ഡോക്ടറുടെയും നൗഷാദ് നിയാസിൻ്റെയും ലൈഫ് കെയർ ഹോസ്പിറ്റൽ എടവണ്ണപ്പാറ തങ്ങളുടെ ഡയലാസിസ് സെൻ്റെർ നാടിന് സമർപ്പിച്ചു. അഡ്വ. ഹംദുല്ലാ സഈദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി., ടി.വി.ഇബ്രാഹിം എം.എൽ.എ. , എം.അലി അക്ബർ ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്സ് പ്രസിഡൻറ് ,എന്നിവർ ഉൾപ്പടെ നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കളും സ്ഥാപന മേധാവികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

Read More

അസ്സഖാഫയിൽ ജൽസത്തുൽ വിദാഅ് സംഘടിപ്പിച്ചു

കടമത്ത് : അസ്സഖാഫ സെക്കൻഡറി & ഹയർ സെക്കൻഡറി മദ്രസ 2024-25 അക്കാദമിക വർഷത്തിന്റെ അവസാന ദിവസമായ ഇന്ന് ജൽസത്തുൽ വിദാഅ് എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മെന്റലിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ അനസ് ഷാഫി കാലടി പരിപാടി ഉദ്ഘാടനം ചെയ്തു. പരീക്ഷാക്കാലത്ത് ഉചിതമായ സംസാരവും ലളിതമായ ഹിപ്നോട്ടിസവും വിദ്യാർഥികൾക്ക് ആവേശകരമായി. അസഖാഫയിൽ എല്ലാവർഷവും സ്കൂൾ പരീക്ഷ മുന്നൊരുക്കവും പലവിധമുള്ള പഠന സഹായവും ഒരുക്കാറുണ്ട്. ഈ വർഷം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പൊതുപരീക്ഷയിൽ (ബോർഡ്‌ എക്സാം) നാൽപതോളം…

Read More

ദ്വീപുകാർക്ക് ഇനിയും കഷ്ടപ്പെടേണ്ടിവരും- ഹംദുള്ളാ സഈദ്

എറണാകുളം: സഈദ് സാഹിബ് പ്രവർത്തിച്ച കാലത്തിൻ്റെ തുടർച്ചയായി താനും എം.പിയായി പ്രവർത്തിച്ചപ്പോൾ ഏഴ് കപ്പലുകളും കുറേ ഏറേ വെസലുകളും നമുക്ക് സ്വന്തമാക്കാനായി എന്നതാണ് സത്യം. കോൺഗ്രസ്സിൻ്റെ കൈയ്യിൽ നിന്നും പാർലിമെൻ്റ് മെമ്പർ സ്ഥാനം നഷ്ടമായ 10 വർഷക്കാലത്ത് കപ്പലുകൾ കൃത്യമായ ട്രേഡോക്ക് ചെയ്യാതെ ഓടിച്ചപ്പോൾ നാല് കപ്പലുകൾ കടലിൽ യാത്ര ചെയ്യാൻ കഴിയാതെ ഇരുമ്പ് വിലക്ക് ലേലം ചെയ്യേണ്ട അവസ്ഥയിലായി. പല കപ്പലുകളും കടലിൽ ഓടാൻ കഴിയാത്തവിധമായി. ഈ ദുരിതത്തിനിടയിലാണ് നമ്മൾ യാത്രാ ക്ലേശം ശരിയാക്കിയെടുക്കാൻ പരിശ്രമിക്കുന്നത്….

Read More

കാലത്തിനനുസരിച്ച് പ്രവർത്തിക്കണം-രമേശ് ചെന്നിത്തല

എറണാകുളം : സഈദ് സാഹിബിൻ്റെ തുടർച്ച എന്നോണം ഹംദുള്ളാ സഈദും ലക്ഷദ്വീപിൻ്റെ എം.പി.യായി പ്രവർത്തിക്കുകയാണ്. അന്നത്തെ കാലവും സാഹചര്യവുമല്ല ഇന്നുള്ളത്. അത് കൊണ്ടുതന്നെ ജാഗ്രതയോടെയും സത്യസന്തമായും പ്രവർത്തിക്കണമെന്ന് ഹംദുള്ളാ സഈദിന് ഉപദേശം നൽകി. ലക്ഷദ്വീപ് എൻ.എസ്. യു.ഐ. സംഘടിപ്പിച്ച പി. എം. സഈദിൻ്റെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് തവണ തുടർച്ചയായി എം.പിയായിട്ടും പാർട്ടിയിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി വാശിപിടിക്കാത്തയാളായിരുന്നു സഈദ് സാഹിബ് എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലും പാർലിമെൻ്റിലും ഞങ്ങൾ സഹപ്രവർത്തകരായിരുന്നു. കേരളത്തിനെ സ്വന്തം നാടായി…

Read More

തണൽ ഡയാലിസിസ് യൂണിറ്റ് കിൽത്താനിലും

കിൽത്താൻ: തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ്റെ പുതിയ ഡയാലിസിസ് യൂണിറ്റ് കിൽത്താൻ ദ്വീപിൽ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മം സയ്യിദ് സഹീർ ഹുസൈൻ ജീലാനി നിർവഹിച്ചു. ചടങ്ങിൽ മതപണ്ഡിതർ, രാഷ്ട്രീയ പ്രമുഖർ, സാമൂഹിക പ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ, നാട്ടുകാർ പങ്കെടുത്തു. കിൽത്താൻ ദ്വീപിലെ  ഉജ്റാ പള്ളിക്ക് സമീപമാണ് തണൽ ഡയാലിസിസ് യൂണിറ്റ് നിർമ്മിക്കുന്നത്. അമിനി ആന്ത്രോത്ത് ദ്വീപുകളിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതിനുശേഷമാണ് തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ കിൽത്താൻ ദ്വീപിൽ ഡയാലിറ്റിസ് യൂണിറ്റ് സ്ഥാപിക്കുന്നത്….

Read More