ന്യൂഡൽഹി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഹംദുള്ള സയീദും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി (LTCC) നേതാക്കളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ശ്രീ. മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.…
Author: thedweepdiary
വിരിംഗിലിക്ക് സമീപം മുൻകൂർ അറിയിപ്പില്ലാതെ ആയുധ പരിശീലനം; മത്സ്യത്തൊഴിലാളികളുടെ സുരക്ഷയിൽ ആശങ്ക
മിനിക്കോയ്: വിരിംഗിലിക്ക് സമീപം മുൻകൂർ പൊതുഅറിയിപ്പോ മുന്നറിയിപ്പോ നൽകാതെ സായുധ സേന ആയുധങ്ങൾ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയെന്ന പരാതിയുമായി മത്സ്യത്തൊഴിലാളി. മിനിക്കോയ് ഫിഷറീസ് യൂണിറ്റിലെ ഓഫീസർ ഇൻ ചാർജിനാണ് ആരീഫ് കലുബായഗെ പരാതി നൽകിയത്. ആഗസ്റ്റ് 3ന് രാവിലെ 10 മണിയോടെ…
ലക്ഷദ്വീപ് വികസന നിയന്ത്രണം: കേന്ദ്രം പട്ടികവർഗ്ഗ കമ്മീഷനുമായി കൂടിയാലോചിക്കണം.മുൻ കേന്ദ്ര സെക്രട്ടറി ഇ.എ.എസ്. ശർമ്മ
ന്യൂ ദില്ലി: ലക്ഷദ്വീപ് ജനതയുടെ ജീവിതത്തെയും ഭൂമിയെയും ബാധിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിക്കുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സിന്റെ (NCST) അഭിപ്രായം തേടണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്ര സെക്രട്ടറിയും ആന്ധ്രാപ്രദേശ് മുൻ ഗോത്രക്ഷേമ കമ്മീഷണറുമായ…
ലക്ഷദ്വീപിലെ ദുർഭരണാരോപണം: ‘എന്തുകൊണ്ട് മുഴുവൻ സമയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നില്ല? കേരള ഹൈക്കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു.
കൊച്ചി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ അനിയന്ത്രിതമായ ഭരണനടപടികളിലും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയിലും രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. തന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതും നിരവധിയായ പ്രശ്നങ്ങൾ നേരിടുന്നതുമായ ലക്ഷദ്വീപിൽ എന്തുകൊണ്ടാണ് ഒരു മുഴുവൻ സമയ (സ്ഥിരം) അഡ്മിനിസ്ട്രേറ്ററെ നിയമിക്കാത്തതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…
പണ്ടാരം ഭൂമി കേസ്: ലക്ഷദ്വീപ് ജനങ്ങൾക്ക് അനുകൂലമായി ഹൈക്കോടതി വിധി
കൊച്ചി: ലക്ഷദ്വീപിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഭാവിയെ ബാധിക്കുന്ന പണ്ടാരം ഭൂമി കേസിൽ ദ്വീപ് ജനങ്ങൾക്ക് ആശ്വാസമായി കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഉച്ചയ്ക്ക് 1.45-ന് വിധി പ്രസ്താവിച്ചത്. പതിറ്റാണ്ടുകളായി ദ്വീപ് നിവാസികൾ കൈവശം…
ആന്ത്രോത്തിൽ കടലിൽ വീണ യാത്രക്കാരിയെ സാഹസികമായി രക്ഷപ്പെടുത്തി
ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ എം.വി. കോറൽസ് കപ്പൽ ജെട്ടിയിൽ അടുപ്പിക്കാൻ കഴിയാതിരുന്നതിനാൽ പുറങ്കടലിൽ വെച്ച് യാത്രക്കാരെ ചെറിയ ബോട്ടുകളിലേക്ക് മാറ്റുന്നതിനിടെ അപകടം. ബോട്ടിലേക്ക് കയറുന്നതിനിടെ ഒരു യാത്രക്കാരി കപ്പലിനും ബോട്ടിനുമിടയിലുള്ള കടലിലേക്ക് വീണെങ്കിലും, ബോട്ട് ജീവനക്കാരുടെയും സഹയാത്രികരുടെയും സമയോചിതമായ ഇടപെടലിലൂടെ…
പണ്ടാരം ഭൂമി കേസ്: വിധി നാളെ: പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും ലക്ഷദ്വീപ്
കൊച്ചി: ലക്ഷദ്വീപിന്റെ ഭാവിയെയും ജനങ്ങളുടെ നിലനിൽപ്പിനെയും നേരിട്ട് ബാധിക്കുന്ന പണ്ടാരം ഭൂമി സംബന്ധിച്ച കേസിൽ നാളെ (ബുധൻ) ഉച്ചയ്ക്ക് 1:45-ന് വിധി പറയും. കേസ് പരിഗണിക്കുന്ന കോർട്ട് നമ്പർ 2B-യിലാണ് വിധി പ്രഖ്യാപനത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ പരമ്പരാഗതമായ ഭൂമിയുടെ അവകാശങ്ങൾ…
ലക്ഷദ്വീപിന്റെ ശബ്ദം ദേശീയ തലത്തിൽ ഉയർത്താൻ എൻ.സി.പി.
ദില്ലി: – NCP (SP) ലക്ഷദ്വീപ് നേതാക്കൾ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായ സുപ്രിയ സുലെയെ നേരിൽകണ്ട് ദ്വീപ് നിവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ വിശദമായി അവതരിപ്പിച്ചു. ദേശീയ തലത്തിലും പാർലമെൻ്റിലും ശക്തമായി ഇവ ഉന്നയിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.മുൻ എം.പി.എൻ.സി.പി.(എസ്.പി.) ദേശീയ…
പോക്കറാപ്പാട ഹംസക്കോയാ വിടവാങ്ങി
കോഴിക്കോട് : മുൻ രാഷ്ട്രീയ നേതാവും സാമൂഹിക പ്രവർത്തകനുമായ പോക്കറാപ്പാട ഹംസക്കോയ കോഴിക്കോട്ടിൽവെച്ച് (84) മരണമടഞ്ഞു. കൽപ്പേനി സ്വദേശിയായ അദ്ദേഹം ദീർഘ കാലം എൽ.ടി.സി.സിയുടെ ജനറൽ സെക്രട്ടറിയും പി.എം.സഈദിൻ്റെ സന്തത സഹചാരിയുമായിരുന്നു. പിന്നീട് പാർട്ടി മാറി എതൃ പക്ഷത്ത് ചേരുകയും കൽപ്പേനിയിൽ…
സ്വന്തം മണ്ണിൽ വീട് പണിയാൻ പോലും കളക്ടറുടെ അനുമതി! വികസനമോ, ദ്വീപുകാരുടെ അവകാശങ്ങൾക്ക് മേലുള്ള പുതിയ നിയന്ത്രണമോ?
ഒരു ദ്വീപുകാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം എന്താണ്? തലമുറകളായി കൈമാറിക്കിട്ടിയ സ്വന്തം മണ്ണിൽ ഒരു ചെറിയ വീട് പണിഞ്ഞ് കുടുംബത്തോടൊപ്പം അന്തസ്സോടെ ജീവിക്കുക. എന്നാൽ ഇന്ന് ആ സ്വപ്നത്തിന് മുന്നിൽ ഉയർന്നിരിക്കുന്നത് ഒരു വലിയ ചോദ്യം—സ്വന്തം ഭൂമിയിൽ ഒരു വീട്…
