പോക്കറാപ്പാട ഹംസക്കോയാ വിടവാങ്ങി



കോഴിക്കോട് : മുൻ രാഷ്ട്രീയ നേതാവും സാമൂഹിക പ്രവർത്തകനുമായ പോക്കറാപ്പാട ഹംസക്കോയ കോഴിക്കോട്ടിൽവെച്ച് (84) മരണമടഞ്ഞു. കൽപ്പേനി സ്വദേശിയായ അദ്ദേഹം ദീർഘ കാലം എൽ.ടി.സി.സിയുടെ ജനറൽ സെക്രട്ടറിയും പി.എം.സഈദിൻ്റെ സന്തത സഹചാരിയുമായിരുന്നു. പിന്നീട് പാർട്ടി മാറി എതൃ പക്ഷത്ത് ചേരുകയും കൽപ്പേനിയിൽ ദീർഘ കാലം പഞ്ചായത്ത് ചെയർപേഴ്‌സണായി പ്രവർത്തിക്കുകയും ചെയ്തു. അവസാന കാലത്ത് എല്ലാ വിഭാഗക്കാരേയും ഒന്നിച്ച് നിർത്താനും മറ്റു പലവിധ സമൂഹ്യ സേവനങ്ങളിൽ ഏർപ്പെട്ടും വരികയായിരുന്നു. ബേപ്പൂരിലുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ചാണ് മരണപ്പെട്ടത്. ദ്വീപുകാരും മറ്റ് നാട്ടുകാരുമായ ജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഖബറടക്കം.

Leave a Reply

Your email address will not be published. Required fields are marked *