ലക്ഷദ്വീപിന്റെ ശബ്ദം  ദേശീയ തലത്തിൽ ഉയർത്താൻ എൻ.സി.പി.

ദില്ലി: – NCP (SP) ലക്ഷദ്വീപ് നേതാക്കൾ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായ സുപ്രിയ സുലെയെ നേരിൽകണ്ട് ദ്വീപ് നിവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ വിശദമായി അവതരിപ്പിച്ചു. ദേശീയ തലത്തിലും പാർലമെൻ്റിലും ശക്തമായി ഇവ  ഉന്നയിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.മുൻ എം.പി.എൻ.സി.പി.(എസ്.പി.) ദേശീയ ജനറൽ സെക്രട്ടറിയുമായ പി.പി.മുഹമ്മദ് ഫൈസൽ ,ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ.കോയാ അറഫാ മിറാജ് ,ജനറൽ സെക്രട്ടറി ഒ.പി. ജബ്ബാർ എന്നിവരാണ് ദില്ലിയിൽ എത്തി സുപ്രിയയെ കണ്ടത്.
ഇത് ഒരു കൂടിക്കാഴ്ച മാത്രമല്ല, ലക്ഷദ്വീപിന്റെ അവകാശങ്ങൾക്കും ജനങ്ങളുടെ ഭാവിക്കും വേണ്ടിയുള്ള ശക്തമായ തുടക്കമാണെന്ന് നേതാക്കൾ അറിയിച്ചു.

നിലവിലെ പാർലമെൻ്റംഗവും അദ്ദേഹത്തിൻ്റെ പാർട്ടിയും ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷിയുമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സു് ദ്വീപിൻ്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന അതിരൂക്ഷമായ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് തങ്ങളുടെ നിലയിലെങ്കിലും ഈ വിഷയത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുവാനായി മുൻ എം.പി.യും പാർട്ടിയും ശ്രമം ആരംഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *