
ജിന്നും ജിന്ന് പണിത പള്ളിയും
ഡോ. സീജി.പൂക്കോയ കൽപേനി എന്റെ സ്ക്കൂൾ അഡ്മിഷനു മുമ്പ് നടന്ന എത്രയോ സംഭവങ്ങൾ എന്റെ ഓർമയിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു സംഭവം കൽപേനിയുടെ തെക്കെ അറ്റത്തുള്ള മുഹിയുദ്ദീൻ പള്ളി ഞാൻ ആദ്യം കണ്ടതാണ്. അന്ന് ഒരു പെരുന്നാൾ ദിനം. വൈകുന്നേരം സൂര്യൻ അസ്തമിച്ചിട്ടില്ല. ഞാൻ എന്റെ മൂത്ത ജ്യേഷ്ഠൻ ആറ്റ (ആറ്റക്കോയ) യുടെ കൈ പിടിച്ചു നടന്നു നടന്നു പൊന്നേം പള്ളി കഴിഞ്ഞു കൽപേനിയുടെ തെക്ക് ഭാഗത്ത് എത്തി. കുന്നാംകുലം വീട്ടിന്റെ പടിഞ്ഞാറ്…