
ലഗൂൺ കപ്പൽ ഉടൻ സർവീസിനൊരുങ്ങും
കൊച്ചി: എം വി ലഗൂൺ കപ്പലിന്റെ MMD A സർട്ടിഫിക്കറ്റ് പുതുക്കൽ സർവേ പൂർത്തിയാക്കി. സർവേ നടപടികളിൽ ചില കുറവുകൾ കണ്ടെത്തിയെങ്കിലും അവ ഉടനെ തീർപ്പാക്കാനാകും. ഈ അടിസ്ഥാനത്തിൽ, കപ്പൽ വ്യാഴമോ വെള്ളിയായ്ചയോ യാത്രയ്ക്കായി തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു. ലഗൂൺ കപ്പലിന്റെ സർവീസ് പുനരാരംഭിക്കുന്നതോടെ യാത്രാപ്രശ്നത്തിന് അല്പം ആശ്വാസം ലഭിക്കും.