
യുഎഇ ഐലൻഡിന്റെ 2025 ലെ ഒത്തുകൂടൽഅജ്മാൻ ഹിലിയോയിൽ നടന്നു
പ്രവാസി ലക്ഷദ്വീപുകാരുടെ കൂട്ടായ്മയായ യുഎഇ ഐലൻഡ് സംഘടിപ്പിച്ച 2025 ലെ ഒത്തുകൂടൽ അജ്മാൻ ഹിലിയോയിൽ ജനുവരി 4, 5 തീയതികളിൽ നടന്നു. വർഷത്തിലൊരിക്കൽ വിപുലമായി സംഘടിപ്പിക്കുന്ന ഈ വിരുന്ന് ഇത്തവണയും ദ്വീപുകാരെ ഒരുമിച്ച് കൊണ്ടുവരികയും സമ്പന്നമായ അനുഭവങ്ങൾ ഒരുക്കുകയും ചെയ്തു. പാചകവും വിനോദങ്ങളും ആകർഷണമായ പരിപാടികൾ സുഗന്ധഭരിതമായ ഭക്ഷണം, സൗകര്യപ്രദമായ താമസം, വാശിയേറിയ ഫുട്ബോൾ, വടംവലി തുടങ്ങിയ കായിക വിനോദങ്ങൾ എന്നിവ പരിപാടിയുടെ ഹൈലൈറ്റുകളായിരുന്നു. ദൂരയാത്ര ചെയ്യുന്നവർക്കും യാത്രാ ബുദ്ധിമുട്ടുള്ളവർക്കും ഗതാഗത സൗകര്യങ്ങൾ ഒരുക്കി, പരിപാടിയുടെ വിജയത്തിൽ…