
എട്ടാം ശമ്പള കമ്മീഷന് കേന്ദ്രസർക്കാർ അംഗീകാരം
കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന് അംഗീകാരം നൽകി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ശമ്പള കമ്മീഷൻ അംഗീകാരം നൽകിയത്.ഇതുമായി ബന്ധപ്പെട്ട ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മീഷനെ ഉടൻ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 50 ലക്ഷത്തോളം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്കരിക്കുക ലക്ഷ്യമിട്ടാണ് ശമ്പള കമ്മീഷൻ രൂപീകരിച്ചത്. സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം അലവൻസുകൾ, പെൻഷൻ മറ്റാനുകൂല്യങ്ങൾ തുടങ്ങിയവയിൽ പരിഷ്കരണം കൊണ്ടുവന്നേക്കും. 2016 ജനുവരിയിൽ…