
കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് അബ്ദു റസാഖ്
കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് ലക്ഷദ്വീപ് ചെത്ലത് സ്വദേശി അബ്ദു റസാഖ്. കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിൽ മർക്കസ് ലോ കോളേജിൽ നിന്നുമാണ് എൽഎൽബി പഠനം പൂർത്തിയാക്കി കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. ലക്ഷദ്വീപിലെ അറിയപ്പെടുന്ന യുവ കവി കൂടിയാണ് അബ്ദു റസാഖ്. ആനുകാലികങ്ങളിൽ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ക്യാമ്പസ് കവിതയിൽ ഒന്നാം സ്ഥാനം നേടിയ റസാക്കിന് എ.എൻ.പ്രദീപ് കുമാർ കലാലയ കവിതാ പുരസ്കാരം ലഭിച്ചിരുന്നു.