
ലക്ഷദ്വീപ് ഭിന്നശേഷി ക്ഷേമ സംഘം ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
കടമത്ത്: ലക്ഷദ്വീപ് ഭിന്നശേഷി ക്ഷേമ സംഘടനയായ ലക്ഷദ്വീപ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഫെബ്രുവരി 13, 14 തീയതികളിൽ കടമത്ത് ദ്വീപിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് വിജയകരമായി സമാപിച്ചു. മറ്റു ദ്വീപുകളിൽ നിന്നുള്ള LDWA യൂണിറ്റ് ഭാരവാഹികളും, പരിമിതികളെ മറികടന്ന് ജീവിത വിജയം നേടിയവരും പങ്കെടുത്ത മീറ്റ് ഭിന്നശേഷിക്കാർക്ക് വലിയ പ്രചോദനമായി. വൈകല്യത്തെ അതിജീവിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഈ മീറ്റിന്റെ പ്രധാന ലക്ഷ്യം. അതേസമയം, ലക്ഷദ്വീപ് സർക്കാരിന്റെ ഭിന്നശേഷിക്കാർക്കെതിരായ സമീപനം മീറ്റിൽ…