
ദ്വീപു ജനതദുരിതക്കടലിൽ
കവരത്തി: നിത്യ ജീവിതത്തിൻ്റെ ഭാഗമായ യാത്ര ദുരിതത്തിലായതോടെ ദ്വീപു ജീവിതം സങ്കടക്കടലിലായി. ലഗൂൺ എന്ന കപ്പൽ ഒറ്റയാൾ ദൗത്യം നിർവ്വഹിക്കുന്ന സമയത്ത് ലക്ഷദ്വീപ് സീയും കോറലും ഉടൻ വരും എന്നായിരുന്നു മോഹിപ്പിക്കൽ. എന്നാൽ വന്നത് അറേബ്യൻ സീയായിരുന്നു. മംഗലാപുരത്ത് നിന്നും ബേപ്പൂരിൽ നിന്നും മഞ്ചു സർവ്വീസ് നടത്തുന്നത് കൊണ്ട് നിത്യോപയോഗ സാധനങ്ങൾ പരിമിതമായെങ്കിലും എത്തുന്നുണ്ട്. മേയ് 15 ഓടു കൂടി ബോട്ടുക്കിളി ബന്താവുന്നതോടെ ദ്വീപുജീവിതം ദുസ്സഹമായി തീരും. ഡോക്കിൽ കയറി മാസങ്ങൾ പിന്നിട്ട കവരത്തി കപ്പലും ലക്ഷദ്വീപു…