
സൂപ്പർമാർക്കറ്റ് കവർച്ച; ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
കോഴിക്കോട് നഗരമധ്യത്തിലെ സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ യുവാക്കളെ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി ബേപ്പൂർ സ്വദേശി വിശ്വജിത്ത്, അഫ്ലഹ് ചെമ്മാടൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണം നടത്തിയ ശേഷം ലക്ഷദ്വീപിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഒരാഴ്ചത്തെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മോഷണം നടന്ന അന്നുതന്നെ ടൗൺ ACP അഷറഫ് TK യുടെ നിർദ്ദേശപ്രകാരം നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിൽ പോലീസ് ശാസ്ത്രീയരീതിയിൽ തെളിവുകൾ ശേഖരിച്ചിരുന്നു. സിസിടിവി…