അസ്സഖാഫയിൽ ജൽസത്തുൽ വിദാഅ് സംഘടിപ്പിച്ചു

കടമത്ത് : അസ്സഖാഫ സെക്കൻഡറി & ഹയർ സെക്കൻഡറി മദ്രസ 2024-25 അക്കാദമിക വർഷത്തിന്റെ അവസാന ദിവസമായ ഇന്ന് ജൽസത്തുൽ വിദാഅ് എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മെന്റലിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ അനസ് ഷാഫി കാലടി പരിപാടി ഉദ്ഘാടനം ചെയ്തു. പരീക്ഷാക്കാലത്ത് ഉചിതമായ സംസാരവും ലളിതമായ ഹിപ്നോട്ടിസവും വിദ്യാർഥികൾക്ക് ആവേശകരമായി. അസഖാഫയിൽ എല്ലാവർഷവും സ്കൂൾ പരീക്ഷ മുന്നൊരുക്കവും പലവിധമുള്ള പഠന സഹായവും ഒരുക്കാറുണ്ട്. ഈ വർഷം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പൊതുപരീക്ഷയിൽ (ബോർഡ്‌ എക്സാം) നാൽപതോളം…

Read More

ദ്വീപുകാർക്ക് ഇനിയും കഷ്ടപ്പെടേണ്ടിവരും- ഹംദുള്ളാ സഈദ്

എറണാകുളം: സഈദ് സാഹിബ് പ്രവർത്തിച്ച കാലത്തിൻ്റെ തുടർച്ചയായി താനും എം.പിയായി പ്രവർത്തിച്ചപ്പോൾ ഏഴ് കപ്പലുകളും കുറേ ഏറേ വെസലുകളും നമുക്ക് സ്വന്തമാക്കാനായി എന്നതാണ് സത്യം. കോൺഗ്രസ്സിൻ്റെ കൈയ്യിൽ നിന്നും പാർലിമെൻ്റ് മെമ്പർ സ്ഥാനം നഷ്ടമായ 10 വർഷക്കാലത്ത് കപ്പലുകൾ കൃത്യമായ ട്രേഡോക്ക് ചെയ്യാതെ ഓടിച്ചപ്പോൾ നാല് കപ്പലുകൾ കടലിൽ യാത്ര ചെയ്യാൻ കഴിയാതെ ഇരുമ്പ് വിലക്ക് ലേലം ചെയ്യേണ്ട അവസ്ഥയിലായി. പല കപ്പലുകളും കടലിൽ ഓടാൻ കഴിയാത്തവിധമായി. ഈ ദുരിതത്തിനിടയിലാണ് നമ്മൾ യാത്രാ ക്ലേശം ശരിയാക്കിയെടുക്കാൻ പരിശ്രമിക്കുന്നത്….

Read More

കാലത്തിനനുസരിച്ച് പ്രവർത്തിക്കണം-രമേശ് ചെന്നിത്തല

എറണാകുളം : സഈദ് സാഹിബിൻ്റെ തുടർച്ച എന്നോണം ഹംദുള്ളാ സഈദും ലക്ഷദ്വീപിൻ്റെ എം.പി.യായി പ്രവർത്തിക്കുകയാണ്. അന്നത്തെ കാലവും സാഹചര്യവുമല്ല ഇന്നുള്ളത്. അത് കൊണ്ടുതന്നെ ജാഗ്രതയോടെയും സത്യസന്തമായും പ്രവർത്തിക്കണമെന്ന് ഹംദുള്ളാ സഈദിന് ഉപദേശം നൽകി. ലക്ഷദ്വീപ് എൻ.എസ്. യു.ഐ. സംഘടിപ്പിച്ച പി. എം. സഈദിൻ്റെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് തവണ തുടർച്ചയായി എം.പിയായിട്ടും പാർട്ടിയിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി വാശിപിടിക്കാത്തയാളായിരുന്നു സഈദ് സാഹിബ് എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലും പാർലിമെൻ്റിലും ഞങ്ങൾ സഹപ്രവർത്തകരായിരുന്നു. കേരളത്തിനെ സ്വന്തം നാടായി…

Read More

തണൽ ഡയാലിസിസ് യൂണിറ്റ് കിൽത്താനിലും

കിൽത്താൻ: തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ്റെ പുതിയ ഡയാലിസിസ് യൂണിറ്റ് കിൽത്താൻ ദ്വീപിൽ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മം സയ്യിദ് സഹീർ ഹുസൈൻ ജീലാനി നിർവഹിച്ചു. ചടങ്ങിൽ മതപണ്ഡിതർ, രാഷ്ട്രീയ പ്രമുഖർ, സാമൂഹിക പ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ, നാട്ടുകാർ പങ്കെടുത്തു. കിൽത്താൻ ദ്വീപിലെ  ഉജ്റാ പള്ളിക്ക് സമീപമാണ് തണൽ ഡയാലിസിസ് യൂണിറ്റ് നിർമ്മിക്കുന്നത്. അമിനി ആന്ത്രോത്ത് ദ്വീപുകളിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതിനുശേഷമാണ് തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ കിൽത്താൻ ദ്വീപിൽ ഡയാലിറ്റിസ് യൂണിറ്റ് സ്ഥാപിക്കുന്നത്….

Read More

എൻ എസ് യു ഐ സ്നേഹസ്മൃതി 2025 സംഘടിപ്പിച്ചു

എറണാകുളം: എൻ എസ് യു ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി വർഷംതോറും സംഘടിപ്പിക്കുന്ന പിഎം സയീദ് അനുസ്മരണം സ്നേഹസ്മൃതി 2025 എറണാകുളം ലോട്ടസ് ക്ലബ്ബിൽ സംഘടിപ്പിച്ചു. കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര വകുപ്പ് മന്ത്രിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായ രമേശ് ചെന്നിത്തല ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിപാടിക്ക് എൻ എസ് യു ഐയുടെ സ്റ്റേറ്റ് പ്രസിഡൻറ് അജാസ് അക്ബർ അധ്യക്ഷത വഹിച്ചു. എറണാകുളത്തിൽ നിന്നുള്ള ലോകസഭാംഗം ഹൈബി ഈഡൻ, എറണാകുളം ഡിസ്ട്രിക്ട് കോൺഗ്രസ് പ്രസിഡൻറ് മുഹമ്മദ്…

Read More

മുഹമ്മദ് ശുജായിക്കും മുഹമ്മദ് ഹിജാസിക്കും ഡിജി മെഡൽ

അഗത്തി: അഗത്തി സീനിയർ സെക്കൻ്ററി സ്കൂൾ എൻ സി സി കാഡട്ടുകളായ മുഹമ്മദ് ശുജായിക്കും മുഹമ്മദ് ഹിജാസിനും എൻ സി സി ഡയറക്ടർ ജനറലിൻ്റെ ഡിജി മെഡൽ അർഹത നേടി. അഗത്തി സീനിയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മുഹമ്മദ് ശുജായി. മുഹമ്മദ് ഹിജാസ് ഇതേ സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഫെബ്രവരി 22 ന് അഗത്തി സ്കൂളിലെത്തിയ DG NCC ലഫ്റ്റനൻ്റ് ജനറൽ ശ്രീ ഗുരുബീർ പാൽ സിങ് അഗത്തി സീനിയർ സെക്കൻ്ററി സ്കൂൾ…

Read More

ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വ.കെ.പി. മുത്ത്

അഗത്തി:കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ്വാൻ്റെ അഗത്തി സന്ദർശന വേളയിൽ ആവശ്യങ്ങൾ ഉന്നയിച്ച് സാമൂഹ്യപ്രവർത്തകനായ അഡ്വ. കെ. പി. മുത്ത്. അഗത്തിയിൽ മന്ത്രിയോടൊപ്പം പൊതുജന സമ്പർക്ക പരിപാടി നടന്നിരുന്നു. രാഷ്ട്രീയ പ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, നാട്ടിലെ പ്രമാണികളും പങ്കെടുത്ത ചടങ്ങിൽ അഡ്വ. കെ. പി. മുത്ത് 1964, 1965 ലെ റെഗുലേഷനുകളെ കുറിച്ച് സംസാരിക്കുകയും ഭരണഘടന നൽകുന്ന പരിരക്ഷ മറികടന്ന് നടത്തുന്ന നടപടികൾ ജനങ്ങളിൽ ഉളവാക്കിയ ഭീതിയെ കുറിച്ച് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. ഇത് പ്രധാനമന്ത്രിയുടെ…

Read More

കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു

അഗത്തി: കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു. കേന്ദ്ര ബജറ്റ് 2025 ലെ പ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്നതിനും പ്രാദേശിക ഭരണകൂടവുമായും പൗരന്മാരുമായും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായിരുന്നു അദ്ദേഹം അഗത്തിയിൽ എത്തിയത്. ലക്ഷദ്വീപിൽ തങ്ങിയപ്പോൾ ജില്ലാ ഭരണകൂടവും പാർട്ടി പ്രവർത്തകരും നാട്ടുകാരും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് മന്ത്രി നന്ദി അറിയിച്ചു.മോദിജിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപിൻ്റെ വികസനം പുതിയ ഉയരങ്ങളിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കമലേഷ് പസ് വാൻ പറഞ്ഞു. ബജറ്റിൽ ഉൾപ്പെടുത്തിയ പ്രധാന പദ്ധതികൾ…

Read More

കർണാടകയിൽ നഴ്സിംഗ് പഠനത്തിന് എൻട്രൻസ് നിർബന്ധം, ഫ്രീ രജിസ്ട്രേഷൻ ഒരുക്കി സ്റ്റഡിലാക്ക്

ബാംഗ്ലൂർ: കർണാടകയിലെ കോളേജുകളിൽ ഇനി മുതൽ നഴ്സിംഗ് കോഴ്സുകൾക്ക് എൻട്രൻസ് പരീക്ഷ നിർബന്ധമാക്കി. ഇതോടെ, സംസ്ഥാനത്തെ നഴ്സിംഗ് പഠനത്തിനു അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഏപ്രിലിൽ നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷ എഴുതേണ്ടതായിരിക്കും. ഈ വർഷത്തെ എൻട്രൻസ് പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 23 ആണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾക്ക്, ലക്ഷദ്വീപിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റഡിലാക്ക്, ഒരു രൂപ ചെലവില്ലാതെ രജിസ്ട്രേഷൻ ഫീസ് ഏറ്റെടുത്ത് ഫ്രീ രജിസ്ട്രേഷൻ നൽകുന്നു. കർണാടകയിൽ നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ…

Read More

മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്തിലും

ആന്ത്രോത്ത്: ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്റർ  കൽപ്പേനി ദ്വീപിൽ സംഘടിപ്പിച്ച മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്ത് ദ്വീപിലും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21ന് എടച്ചേരി ത്വഖീയത്തുൽ ഇസ്ലാം മദ്രസ ടി.എം.എം ഓഡിറ്റോറിയത്തിൽ വെച്ചാണ് മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. തുടർന്ന് 22്ന് പെട്രോൾ പാമ്പിൻ്റെ അടുത്തുള്ള ഡോ. സറീന ജാസ്മിൻ്റെ വസതിയിൽ തുടർ ചികിത്സയും ഉണ്ടാകും. പ്രമുഖ ജീവിതശൈലി വിദഗ്ധനും ന്യൂട്രീഷൻ സ്പെഷലിസ്റ്റുമായ ഡോ. മനോജ് ജോൺസൺ, ലക്ഷദ്വീപിലെ ആദ്യത്തെ അക്യുപഞ്ചർ…

Read More