അഗത്തി: 2024-25ലെ ഇന്റർ ഐലൻഡ് പ്രൈസ് മണി സ്വിമ്മിംഗ് മത്സരത്തിൽ കവരത്തി ദ്വീപ് ചാമ്പ്യന്മാരായി. 48 പോയിന്റ് നേടി കവരത്തി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, രണ്ടാമത് അന്ത്രോത്തും (9 പോയിന്റ്), മൂന്നാമത് അഗത്തിയും (8 പോയിന്റ്) നിലകൊണ്ടു.
കിൽത്താൻ 6 പോയിൻ്റ് നേടി. കടമത്ത് (0), അമിനി (0), ചെത്ലത്ത് (0) എന്നീ ദ്വീപുകൾക്ക് പോയിന്റ് നേടാനായില്ല.
മത്സരം അഗത്തി ദ്വീപിൽ വച്ച് അത്യന്തം ആവേശത്തോടെയും സ്‌പോർട്സ്മാൻ സ്‌പ്രിരിറ്റോടെയുമായിരുന്നു. എല്ലാ ദ്വീപുകളുടെയും പ്രകടനം ശ്രദ്ധേയമായിരുന്നെങ്കിലും കവരത്തി ടീമിന്റെ പ്രകടനവും കോർഡിനേഷനും വിജയത്തിന് വഴിതെളിയിച്ചു.
മത്സരത്തിന്റെ സമാപനച്ചടങ്ങിൽ അടുത്ത ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന കിൽത്താൻ ദ്വീപിന് ഫ്ലാഗ് കൈമാറി.
