
ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് സ്റ്റാഫിന്റെ ശമ്പളം പുനരവലോകനം ചെയ്യണമെന്ന് ആവശ്യം
കവരത്തി: ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുന്ന സ്റ്റാഫിന്റെ ശമ്പളം പുനരവലോകനം ചെയ്യണമെന്നും അപകടസാധ്യതകൾ കണക്കിലെടുത്ത് റിസ്ക് അലവൻസ് നൽകണമെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിന് എംപി അഡ്വ. ഹംദുള്ളാ സയീദ് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. സാങ്കേതിക യോഗ്യതകളും ജോലിയുടെ ദുഷ്കരമായ സ്വഭാവവും കണക്കിലെടുത്ത് ഗ്രേഡ് പേയും അപ്ഗ്രേഡ് ചെയ്യണമെന്ന് എംപി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് എസ്എസ്എൽസി, രണ്ട് വർഷത്തെ സാങ്കേതിക യോഗ്യത എന്നിവ ഉള്ളവരാണെങ്കിലും, നിലവിൽ അവർ പേ ലെവൽ വൺ-ൽ പ്രവർത്തിക്കുന്നു….