
ഒരു ജുസുഅ് ഹിഫ്ളാക്കി സീ. ക്യു വിദ്യാർത്ഥികൾ
കടമത്ത്: അസ്സഖാഫ സീ.ക്യു പ്രീസ്കൂളിലെ മൂന്നാം വർഷ വിദ്യാർത്ഥികളിൽ എട്ടുപേരാണ് പഠനം പൂർത്തീകരിക്കാൻ രണ്ടുമാസം ബാക്കിനിൽക്കെ ഖുർആൻ മുപ്പതാമത്തെ ജുസുഅ് മനപ്പാഠമാക്കിയത്. മൂന്നുവർഷം കൊണ്ട് ഖുർആൻ ഒരു ജുസ്അ് മനപ്പാഠമാക്കുകയും മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളിലും ഗണിതം പരിസര പഠനം തുടങ്ങിയവയിലും ഊന്നിയ ശിശു സൗഹൃദ പഠന രീതിയാണ് സിക്യു സംവിധാനം. 27 വിദ്യാർത്ഥികളും മൂന്ന് അധ്യാപികമാരും അടങ്ങുന്ന ഒരു ക്ലാസ് മുറിയിൽ ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട ടീച്ചിംഗ്&ലേണിങ് മെറ്റീരിയൽസിലൂടെ കളിച്ചും രസിച്ചും ഉള്ള പഠനമാണ്…