റിസർച്ച് അസിസ്റ്റൻ്റിനെ എഫ്.ആർ. 56(j) പ്രകാരം വിരമിപ്പിച്ചു

കവരത്തി: പൊതു താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ഭരണകൂടം ഫണ്ടമെൻ്റൽ റൂൾസ് 56(j)യും 1972-ലെ റൂൾ 48യും പ്രകാരം കവരത്തി വിദ്യാഭ്യാസ വകുപ്പിലെ റിസർച്ച് അസിസ്റ്റൻ്റായ എം.കെ. മുഹമ്മദ് നസീം ഖാനെ വിരമിപ്പിച്ചു.  സ്പെഷ്യൽ സെക്രട്ടറി സന്ദീപ് കുമാർ മിശ്രയുടെ ഉത്തരവ് പ്രകാരം ഈ തീരുമാനത്തിന് പുന:പരിശോധനാ സമിതിയുടെ ശുപാർശയും കേസ് സംബന്ധിച്ച സാഹചര്യങ്ങളും മാനിച്ചാണ് തീരുമാനം എടുത്തത്.  2025 ജനുവരി 22-ാം തീയതിയുടെ ഉച്ചയ്ക്കു ശേഷമാണ് നസീം ഖാന്റെ വിരമിക്കൽ പ്രാബല്യത്തിൽ വന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ്…

Read More

ടെന്റ് സിറ്റി നിർമാണ കമ്പനിക്ക് ഹൈകോടതി നോട്ടീസ്

ഷെഡ്യുൾഡ് ട്രൈബ് വിഭാഗത്തിന്റെ ഭൂമി കോർപ്പറേറ്റ് കമ്പനികൾക്ക് പതിച്ചു നൽകുന്നത് തടയണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്  ലക്ഷദ്വീപ് സ്വദേശികളായ മഹദാ ഹുസൈൻ. ടി. ഐ, എം. കെ. അക്ബർ എന്നിവർ കേരളാ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രവേഗിന് നോട്ടീസ് അയച്ചിരിക്കുകയാണ് ബഹുമാനപ്പെട്ട കേരളാ ഹൈകോടതി. ലക്ഷദ്വീപ് 1950 ൽ ഷെഡ്യുൾഡ് ഏരിയയുടെ അഞ്ചാം ഷെഡ്യുളിൽ ഉൾപെടുത്തപ്പെട്ട പ്രദേശമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ഷെഡ്യുൾ ട്രൈബ് സമൂഹം അധിവസിക്കുന്ന ഒരു പ്രദേശം കൂടിയാണ് ലക്ഷദ്വീപ്. നിലവിൽ ലക്ഷദ്വീപിലെ…

Read More

റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദ്വീപുകളിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചു

കവരത്തി: 2025-ലെ റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ്, ഡാനിക്സ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഈ ഉദ്യോഗസ്ഥർ ദ്വീപുകളിൽ ദേശീയ പതാക ഉയർത്തുകയും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും.  നിയമിച്ച ഉദ്യോഗസ്ഥർ: ശ്രീ. സമീർ ശർമ, ഐപിഎസ് (ആന്ത്രോത്ത്), ശ്രീ. അവനീഷ് കുമാർ, ഐഎഎസ് (മിനിക്കോയ്), ശ്രീ. രാജ് തിലക് എസ്, ഐഎഫ്‌എസ് (കടമത്ത്), ശ്രീ. വിക്രന്ത് രാജ, ഐഎഎസ് (അഗത്തി), ശ്രീ. ശിവം ചന്ദ്ര, ഐഎഎസ് (കിൽത്താൻ), ശ്രീ….

Read More

ആരോഗ്യ വകുപ്പ് കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നു

ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് വിവിധ വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഗൈനകോളജിസ്റ്റ് (1), ഫിസിഷ്യൻ (3), ഡർമറ്റോളജിസ്റ്റ്, ഓർത്തോപഡിക് സർജൻ (2), ഈ.എൻ.ടി സർജൻ, സൈക്യാട്രിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, ജനറൽ സർജൻ (3) എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. ബന്ധപ്പെട്ട മേഖലയിൽ MD/MS/DNB യോഗ്യത ഉണ്ടായിരിക്കണം.  5 വർഷം വരെ പ്രവർത്തി പരിചയമുള്ള ഡോക്ടർമാർക്ക് ഗൈനകോലജിസ്റ്റിന് ₹2.75 ലക്ഷം, മറ്റ് വിഭാഗങ്ങൾക്കായി ₹2 ലക്ഷം പ്രതിമാസ ശമ്പളം നൽകും. 6-10 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക്…

Read More

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു

അഗത്തി : ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ അഭിമുഖ്യത്തിൽ ലക്ഷദ്വീപിലെ മുഴുവൻ പന്ത്രണ്ടാം ക്ലാസ് കുട്ടികൾക്കും തുടർപഠന സാധ്യതകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും ക്‌ളാസ്സുകൾ നൽകാൻ സംഘം തീരുമാനിച്ചു. കേരളത്തിലെ മലപ്പുറം ജില്ലയിലെ സി പി എ കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡിസുമായി സഹകരിച്ചാണ് ക്‌ളാസ്സുകൾ നൽകുന്നത്, പ്ലസ് ടു വിനു ശേഷം ഡിഗ്രിയുടെ കൂടെ തൊഴിലതിഷ്ഠിത കോഴ്സുകൾ കൂടി നൽകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനും കേരള ഗവണ്മെന്റ് അംഗീകാരത്തോടെയും കൂടി പ്രവർത്തിക്കുന്ന കോളേജിലെ ട്രൈനർമാരും…

Read More

ആർമി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി  മുതൽ

തൃശൂർ: ഫെബ്രുവരി ഒന്നു മുതൽ ഏഴുവരെ തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കും. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാത്ഥികൾക്കായാണ് റാലി. കോമൺ എൻട്രൻസ് എക്‌സാം മുഖേന തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാത്ഥികളുടെ ചുരുക്ക പട്ടികwww.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്. അഡ്മിറ്റ് കാർഡ് രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ 2024 ഡിസംബർ 15ന് അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് വെബ്‌സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ്…

Read More

കാനറാ ബാങ്കിന്റെ പേരിൽ വാട്സ്ആപ്പ് തട്ടിപ്പ്: ഉപഭോക്താക്കൾ ജാഗ്രത

കവരത്തി: കാനറാ ബാങ്കിന്റെ പേരിൽ വ്യാജ സന്ദേശങ്ങളിലൂടെ ഉപഭോക്താക്കളെ വലയിൽ കുടുക്കാനുള്ള പുതിയ തട്ടിപ്പ് വ്യാപകമാവുകയാണ്. കെവൈസി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഉടനെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആവുന്നതാണ് എന്ന രീതിയിലാണ് പുതിയ തട്ടിപ്പ്. “Dear user, your CANARA BANK Account will be blocked Today! Please KYC Your ADDHAR CARD Immediately Open CANARA BANK apk” എന്ന സന്ദേശം വാട്സ്ആപ്പിലൂടെ ലഭിക്കുകയും ഔദ്യോഗികമല്ലാത്ത ഒരു apk ഫയൽ ഡൗൺലോഡ് ചെയ്യാൻ…

Read More

മൻ കി ബാത്തിൽ ലക്ഷദ്വീപിലെ രണ്ട് പൗരന്‍മാരെ പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ രണ്ട് ലക്ഷദ്വീപ് പൗരന്മാർക്ക് പ്രശംസ. മിനിക്കോയിയിൽ നിന്നുള്ള കെ ജി മുഹമ്മദ്, കവരത്തിയിൽ നിന്നുള്ള വിരമിച്ച നഴ്‌സ് ഹിന്ദുംബി എന്നിവരുടെ വിശിഷ്‌ട സേവനത്തെയാണ് പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചത്.18 വർഷം മുമ്പ് സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും അതേ കാരുണ്യത്തോടും സമർപ്പണത്തോടും കൂടി കവരത്തിയിലെ ജനങ്ങളെ സേവിക്കുന്ന നഴ്‌സായ കെ. ഹിന്ദുംബിയെ പ്രധാനമന്ത്രി പ്രശംസിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള അവരുടെ അക്ഷീണ പ്രവർത്തനം നിസ്വാർത്ഥതയുടെയും സേവനത്തിന്‍റെയും ഉജ്ജ്വല…

Read More

ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ഫറൂഖ് ഖാനെതിരെ റിക്കവറി വാറണ്ട്

ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാനെതിരെ റിക്കവറി വാറണ്ട് പുറപ്പെടുവിച്ചു. ഗാർഹിക പീഡനവും വഞ്ചനയും അടക്കം ഭാര്യ രുചി ചൗഹാൻ നൽകിയ കേസിലാണ് വാറണ്ട്. ഭാര്യയായ റുചി ചൗഹാൻ ഖാന് നൽകേണ്ട പരിപാലനത്തുക നൽകാത്തതിന് കോടതി ഫാറൂഖ് ഖാനെതിരെ റിക്കവറി വാറണ്ട് പുറപ്പെടുവിച്ചു. വിവാഹ സമയത്ത് ഭാര്യയെ ഗുരുതരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് വിധേയയാക്കുകയും ഒടുവിൽ അവരെ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കോടതി രേഖകൾ.കൂടാതെ, റുചി ചൗഹാൻ ഖാനെ ലക്ഷദ്വീപിൽ നിന്ന് നിർബന്ധിതമായി നാട് കടത്തുകയും അഭയം തേടിയ…

Read More

വിളിച്ചാല്‍ കിട്ടുന്നില്ല, കോള്‍ കട്ടാകുന്നു; എല്ലാ പരാതിയും ഫെബ്രുവരിയില്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍

കോളുകള്‍ വിളിക്കുമ്പോഴുണ്ടാകുന്ന തടസങ്ങള്‍ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഫെബ്രുവരി മാസത്തോടെ പരിഹരിക്കുമെന്ന് സൂചന. ‘കോള്‍ ഡ്രോപ്’ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ വിളിച്ചാല്‍ കിട്ടുന്നില്ല, കോളുകള്‍ അപ്രതീക്ഷിതമായി കട്ടാകുന്നു, കോളുകള്‍ മ്യൂട്ടായിപ്പോകുന്നു എന്നിങ്ങനെ നിരവധി നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വ്യാപക പരാതിയുണ്ട്. 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്ന പ്രവൃത്തി ഒരുവശത്ത് നടക്കുമ്പോഴും കോളുകളിലെ പ്രശ്‌നങ്ങള്‍ ബിഎസ്എന്‍എല്‍ വരിക്കാരെ…

Read More