രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്. അഞ്ച് നേരമുള്ള നമസ്കാരങ്ങളിൽ നാസിലത്തിൻ്റെ (അത്യാഹിത സമയത്ത് നിർവഹിക്കാറുള്ള) പ്രാര്‍ഥനയും തറാവീഹിന് ( റമദാനിലെ പ്രത്യേക നമസ്കാരം) ശേഷം പ്രത്യേക പ്രാര്‍ഥനകളും നിർവഹിക്കാന്‍…

അസ്സഖാഫയിൽ ജൽസത്തുൽ വിദാഅ് സംഘടിപ്പിച്ചു

കടമത്ത് : അസ്സഖാഫ സെക്കൻഡറി & ഹയർ സെക്കൻഡറി മദ്രസ 2024-25 അക്കാദമിക വർഷത്തിന്റെ അവസാന ദിവസമായ ഇന്ന് ജൽസത്തുൽ വിദാഅ് എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മെന്റലിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ അനസ് ഷാഫി കാലടി പരിപാടി ഉദ്ഘാടനം ചെയ്തു.…

എസ് വൈ എസ് ലക്ഷദ്വീപിന് പുതിയ നേതൃത്വം

അഗത്തി: എസ് വൈ എസ് (സുന്നി യുവജന സംഘം) ലക്ഷദ്വീപ് ജില്ലാ കൗൺസിൽ അഗത്തി യൂത്ത് സ്ക്വയറിൽ ചേർന്ന് 2025–26 വർഷത്തെ പുതിയ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കൗൺസിൽ സമ്മേളനത്തിന് സയ്യിദ് സഹീർ ഹുസൈൻ ജീലാനി അധ്യക്ഷനായി. ഉദ്ഘാടന ചടങ്ങ് ലക്ഷദ്വീപ്…

എസ്.എസ്.എഫ് ലക്ഷദ്വീപിന് പുതിയ നേതൃത്വം

കവരത്തി: എസ്.എസ്.എഫ് (സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ) ലക്ഷദ്വീപ് 2025–26 പ്രവർത്തക സമിതി പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ- പ്രസിഡന്റ്: മാലിക് അൽ ഹസനി കാമിലി (ചേത്ത്ലാത്ത്), സെക്രട്ടറി: അബ്ദുൽ ഗഫൂർ (അഗത്തി)  ഫിനാൻസ് സെക്രട്ടറി: ഹുസൈൻ സഖാഫി (കവരത്തി), സെക്രട്ടറിമാർ: ഇർഷാദ്…

ശംസിയ്യ ത്വരീഖത്ത് ആരോപണം: സമസ്ത മാപ്പ് പറഞ്ഞിട്ടില്ല – അഡ്വ. തയ്യിബ് ഹുദവി

കോഴിക്കോട്: ശംസിയ്യ ത്വരീഖത്ത് വിഷയത്തിൽ ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാപ്പ് പറഞ്ഞിട്ടില്ലെന്ന് അഡ്വ. തയ്യിബ് ഹുദവി അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ടി. ഹസൻ ഫൈസി എഴുതിയ ലേഖനത്തിൽ…

തങ്ങൾമാർക്കെതിരായ ശംസിയ്യ ത്വരീഖത്ത് ആരോപണം: മാപ്പ് പറഞ്ഞ് സമസ്ത

മലപ്പുറം: ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള കേസ് ഒത്തുതീർപ്പായി. ആരോപണത്തിൽ സമസ്ത മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ആരോപണത്തിനെതിരെ ജലാലുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മകൻ ഡോ.…

മദ്രസ്സാ പ്രവർത്തി സമയം പുന:ക്രമീകരിക്കാൻ ആവശ്യപ്പെട്ട് ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ

ആന്ത്രോത്ത്: മദ്രസാ പഠന സമയം രാവിലെ 6.30 എന്നുള്ളത് ഏഴ് മണിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മദ്രസാ മാനേജ്മെൻ്റിന് നിർദ്ദേശം നൽകിയിരിക്കുകയാണ് ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ ശ്രീ.ബുസർ ജം ഹർ.രാവിലെ സൂര്യൻ ഉദിക്കുന്നത് 7.05നാണ്. എന്നാൽ വിദ്യാർത്ഥികൾ മദ്രസ ക്ലാസ് ആരംഭിക്കുന്നത് 6.30നാണ്. ആറ്…

ഒരു ജുസുഅ് ഹിഫ്ളാക്കി സീ. ക്യു വിദ്യാർത്ഥികൾ

കടമത്ത്: അസ്സഖാഫ സീ.ക്യു പ്രീസ്കൂളിലെ മൂന്നാം വർഷ വിദ്യാർത്ഥികളിൽ എട്ടുപേരാണ് പഠനം പൂർത്തീകരിക്കാൻ രണ്ടുമാസം ബാക്കിനിൽക്കെ ഖുർആൻ മുപ്പതാമത്തെ ജുസുഅ് മനപ്പാഠമാക്കിയത്. മൂന്നുവർഷം കൊണ്ട് ഖുർആൻ ഒരു ജുസ്അ് മനപ്പാഠമാക്കുകയും മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളിലും ഗണിതം പരിസര…

പള്ളി അള്ളാഹുവിൻ്റെ ഭവനമാണ്, കുടുംബ മഹിമ പറഞ്ഞ് തമ്മിൽ തല്ലേണ്ട സ്ഥലമല്ല- ബുസർ ജംഹർ

ആന്ത്രോത്ത്: പള്ളി അള്ളാഹുവിൻ്റെ ഭവനമാണെന്നും കുടുംബ മഹിമ പറഞ്ഞ് തമ്മിൽ തല്ലേണ്ട സ്ഥലമല്ലന്നും ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ കം-സി.ഇ.ഒ ബുസർ ജംഹർ. ആന്ത്രോത്ത് ജുമാഅത്ത് പള്ളിയുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പൊതു പരിപാടിയിലാണ് അദ്ദേഹത്തിൻ്റെ വിമർശനം. നാട്ടുകാർ മുഴുവനും…

തിണ്ണകരയിലെ പള്ളി പുനർനിർമിക്കണം – ഉലമാ കൗൺസിൽ

കൊച്ചി: തിണ്ണകര ദ്വീപിൽ തകർക്കപ്പെട്ട പള്ളി തൽസ്ഥാനത്തുതന്നെ പുനർനിർമിക്കണമെന്ന് ലക്ഷദ്വീപ് ഉലമാ കൗൺസിൽ ആവശ്യപ്പെട്ടു. വർഷങ്ങളോളം നമസ്കാരം നിർവഹിച്ചിരുന്ന പള്ളിയാണ് ടൂറിസം വികസനത്തിന്റെ പേരിൽ തകർത്ത ത്. അമിനി ഖാസി ഫതഹുള്ളാ മുത്തുക്കോയ തങ്ങൾ, അഗത്തി ഖാസി പി. ചെറിയകോയ ദാരിമി,…