
കോൺട്രാക്റ്റ് ജീവനക്കാർക്കും ക്വാർട്ടേഴ്സ് അലോട്ട്മെൻ്റിന് അനുമതി
കവരത്തി: ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് (LPWD) സർക്കിൾ കവരത്തി, സർക്കാർ ക്വാർട്ടേഴ്സ് ലഭിക്കുന്നതിന് കോൺട്രാക്റ്റ് ജീവനക്കാരുടെ അപേക്ഷകൾ പരിഗണിക്കാൻ എല്ലാ ദ്വീപുകളിലുമുള്ള ലോക്കൽ അക്കോമഡേഷൻ ബോർഡുകൾക്ക് (LAB) അനുമതി നൽകി. ഇത് സംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഷാജഹാൻ സി.എൻ പുറപ്പെടുവിച്ചു. നിലവിലുള്ള നിബന്ധനകൾ അനുസരിച്ച് സർക്കാർ ക്വാർട്ടേഴ്സ് ആദ്യം സ്ഥിരം ജീവനക്കാർക്ക് അനുവദിക്കും. അതിനു ശേഷമാവും അർഹമായ കരാർ ജീവനക്കാരുടെ അപേക്ഷകൾ പരിഗണിക്കുക. നിലവിലെ ലൈസൻസ് ഫീസ് മൂന്നു മടങ്ങ് നിരക്കിലാണ് ഇവർക്ക് ക്വാർട്ടേഴ്സ്…