പാരാ അത്ലറ്റിക്സ് നേട്ടം: തൗഫീഖ് റഹ്മാൻ കെ.യെ ബിജെപി അമിനി ജില്ലാ കമ്മിറ്റി ആദരിച്ചു
തിരുവനന്തപുരത്ത് നടന്ന പാരാ അത്ലറ്റിക്സ് മീറ്റ് 2025-ൽ സ്പ്രിന്റ് ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണവും വെള്ളിയും നേടിയ തൗഫീഖ് റഹ്മാൻ കെ.യെ (Thoufeeque Rahman K.) ബിജെപി അമിനി ജില്ലാ കമ്മിറ്റി ആദരിച്ചു. ഒരു അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ടിട്ടും…
കൊല്ലത്ത് ‘ഉണർവ് 2025’ പ്രദർശന വിപണനമേള; ലക്ഷദ്വീപ് ഉൽപന്നങ്ങൾ ശ്രദ്ധാകേന്ദ്രം
കൊല്ലം ∙ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റെ (നബാർഡ്) സഹകരണത്തോടെ കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്മെന്റ് (കാർഡ്) സംഘടിപ്പിച്ച ‘ഉണർവ് 2025’ പ്രദർശന വിപണനമേള വൈവിധ്യമാർന്ന ഉൽപന്നങ്ങളാൽ ശ്രദ്ധ നേടുന്നു. ചിന്നക്കടയിലെ കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കുന്ന…
ലക്ഷദ്വീപിന്റെ സമഗ്രവികസനത്തിന് അൽമാസ് ഗ്രൂപ്പിന്റെ സഹായം
കോട്ടയ്ക്കൽ : ലക്ഷദ്വീപിലെ ആരോഗ്യസൗകര്യങ്ങളുടെ കുറവുപരിഹരിക്കാനും ദ്വീപ് നിവാസികൾക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കാനുമായി അൽമാസ് ഗ്രൂപ്പ് സിഎസ്ആർ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസിന്റെ ഔദ്യോഗിക ക്ഷണപ്രകാരം അൽമാസ് ഗ്രൂപ്പിന്റെ പ്രതിനിധിസംഘം ലക്ഷദ്വീപ് സന്ദർശിച്ചു. ലക്ഷദ്വീപ് ഡയറക്ടർ ഓഫ്…
അഗത്തിയിൽ നിന്ന് നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കാനിരുന്ന നാൽപ്പതോളം യാത്രക്കാർ ദുരിതത്തിൽ.
കൊച്ചി – അഗത്തി അലയൻസ് എയർ വിമാനം തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കിയതോടെ വിമാനത്താവളത്തിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ കടുത്ത വാക്കുതർക്കം നിലനിൽക്കുകയാണ്. സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടിയാണ് അലയൻസ് എയർ വിമാനം അഗത്തിയിലേക്കുള്ള സർവീസ് റദ്ദാക്കിയത്. ഇന്നലെ രാവിലെ 9:15-ന് പുറപ്പെടേണ്ടിയിരുന്ന…
പി.പി. ഹംസയ്ക്ക് കക്കോടി മേഖല ശിഹാബ് തങ്ങൾ ശ്രേഷ്ഠ പുരസ്കാരം
കോഴിക്കോട്: ആർമി, റബ്ബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ പി.പി. ഹംസയെ കക്കോടി മേഖല ശിഹാബ് തങ്ങൾ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കുന്നു. ലക്ഷദ്വീപിനെ മലനാട്ട് പരിപാടിയുടെ ഭാഗമായി ഡിസംബർ 30-ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന മലനാട്ട്…
ഐ.ആർ.സി.ടി.സി.യും ലക്ഷദ്വീപ് യാത്രയും
ലക്ഷദ്വീപ് ജനതയുടെ യാത്രാക്ലേശങ്ങൾക്ക് പരിഹാരമാകുമെന്ന് കരുതിയ പരിഷ്കാരങ്ങൾ ഒന്നിനുപുറകെ ഒന്നായി പാളുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കപ്പൽ ടിക്കറ്റ് വിതരണം ഐ.ആർ.സി.ടി.സി. (IRCTC) ഏറ്റെടുത്തതോടെ പണ്ടത്തെ ടിക്കറ്റ് മാഫിയയും അനിശ്ചിതത്വവും അവസാനിക്കുമെന്ന് പ്രത്യാശിച്ച യാത്രക്കാർക്ക് നിരാശ മാത്രമാണ് ബാക്കി. സുതാര്യതയുടെ പേരിൽ…
ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ
കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ മാർഗ്ഗം യാത്ര ചെയ്യാനെത്തിയ യുവാവിനെ കഞ്ചാവുമായി സി.ഐ.എസ്.എഫ് (CISF) പിടികൂടി. കൊച്ചിയിലെ ലക്ഷദ്വീപ് പാസഞ്ചർ എംബാർക്കേഷൻ സെന്ററിൽ വ്യാഴാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. കിൽത്താൻ ദ്വീപിലേക്ക് പോകാനായി ‘എം.വി കോറൽ’ കപ്പലിൽ യാത്ര…
ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ അറബി ഭാഷാ മാധുര്യം
കൽപ്പേനി: ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ അറബി ഭാഷാ മാധുര്യംകൽപ്പേനി ദ്വീപിന്റെ മണ്ണിൽ, ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ അറബി ഭാഷാ ദിനാചരണം അവിസ്മരണീയമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച കുരുന്നുകളുടെ കാഴ്ച, ഭാഷയുടെ സൗന്ദര്യവും പ്രാധാന്യവും…
ലക്ഷദ്വീപിലെ മൃഗചികിത്സാ സൗകര്യങ്ങളുടെ അഭാവം: അഡ്മിനിസ്ട്രേഷനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിൽ മൃഗചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിലും വെറ്ററിനറി സർജന്മാരുടെ തസ്തികകൾ നികത്താത്തതിലും കേന്ദ്രഭരണ പ്രദേശ ഭരണകൂടത്തിന് കേരള ഹൈക്കോടതിയുടെ കടുത്ത വിമർശനം. അനുവദിക്കപ്പെട്ട തസ്തികകളിൽ എന്തുകൊണ്ട് നിയമനം നടത്തുന്നില്ല എന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ്…
കിൽത്താൻ ദ്വീപിലെ എം.എൽ. പൂക്കുഞ്ഞി ബോട്ട് കടത്താനുള്ള ആലോചനക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്.
കിൽത്താൻ ദ്വീപിൽ നിലവിൽ പ്രവർത്തിച്ചു വരുന്ന പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ എം.എൽ. പൂക്കുഞ്ഞി ബോട്ട് സേവനം തുടരണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബൂ താഹിർ ബി.പി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പോർട്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടർക്ക് നിവേദനം നൽകി. കിൽത്താൻ ദ്വീപിൽ…
