ജെ.ഇ.ഇ. പരീക്ഷയിൽ ദേശീയ ഒന്നാം റാങ്ക് നേടി അമിനി സ്വദേശി ആദില

അമിനി: ലക്ഷദ്വീപിന്റെ അഭിമാനമായി അമിനി സ്വദേശിനി ആദിലാ ചേരിയം നല്ലാല. ജെ.ഇ.ഇ. (JEE) പരീക്ഷയുടെ ബി.ആർക് വിഭാഗത്തിൽ ദേശീയ തലത്തിൽ കാറ്റഗറി ഒന്നാം റാങ്ക് നേടിയാണ് ആദില ശ്രദ്ധേയ നേട്ടം കൈവരിച്ചത്.

ചമയം അഹ്മദ്കോയയുടെയും മണ്ട്ലി റൈഹാനത്തുൽ കുർസിയ്യയുടെയും മകളായ ആദില, പന്ത്രണ്ടാം ക്ലാസ് വരെ അമിനി ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. തുടർന്ന് കേരളത്തിൽ പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ഇത്തവണ ജെ.ഇ.ഇ. പരീക്ഷ എഴുതിയത്.

ദേശീയ തലത്തിലെ ഈ മികച്ച നേട്ടത്തിലൂടെ ലക്ഷദ്വീപിന് അഭിമാന നിമിഷം സമ്മാനിച്ച ആദില, ഭാവിയിൽ കോഴിക്കോട് എൻ.ഐ.ടി.-യിൽ (NIT Calicut) ആർക്കിടെക്ചർ പഠനം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് അറിയിച്ചു.

ആദിലയുടെ ഈ വിജയം വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഒരുപോലെ പ്രചോദനമാകുമെന്ന് വിദ്യാഭ്യാസ മേഖലയിലുള്ളവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *