ലക്ഷദ്വീപിൽ എൻ.സി.പി (എസ്) ജെ.ഡി.യുവിലേക്ക് ലയിക്കാൻ ഒരുങ്ങുന്നതായി സൂചന

കവരത്തി: ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്കും പുനഃക്രമീകരണങ്ങൾക്കും വഴിയൊരുക്കുന്നു. ദ്വീപിലെ പ്രബല രാഷ്ട്രീയ പാർട്ടിയായ എൻ.സി.പി (എസ്) ഘടകം ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുമായി ലയിക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഇരു പാർട്ടികളുടെയും ഉന്നത നേതാക്കൾ പങ്കെടുത്ത നിർണ്ണായക ചർച്ചകൾ…

റോഡ് സൈഡിലെ തടസ്സങ്ങൾ നീക്കം ചെയ്യണം;ഡെപ്യൂട്ടി കളക്ടറുടെ കർശന നിർദ്ദേശം

കവരത്തി: ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ സർക്കാർ റോഡുകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള താൽക്കാലിക മറകളും തടസ്സങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ ഭരണകൂടം ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടർ ശിവം ചന്ദ്ര (IAS) ആണ് ഇതുസംബന്ധിച്ച കർശന നിർദ്ദേശം പുറപ്പെടുവിച്ചത്. പ്രധാന വിവരങ്ങൾ: നിയമനടപടികൾ: നിശ്ചിത…

കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ ചരിത്ര നേട്ടം: വിജയകരമായ തൈറോയ്ഡ് ശസ്ത്രക്രിയ

കവരത്തി: ലക്ഷദ്വീപിലെ ആരോഗ്യരംഗത്തിന്‍റെ ചരിത്രത്തിൽ ഒരു പ്രധാന നാഴികക്കല്ലാ യി ഐ.ജി.എച്ച്. കവരത്തി (Indira Gandhi Hospital, Kavaratti) യിൽ ആദ്യമായി ടോട്ടൽ തൈറോയ്ഡെക്റ്റമി (Total Thyroidectomy) മാർച്ച് ഏഴാം തിയതി വിജയകരമായി നടത്തപ്പെട്ടു. ഈ നേട്ടം ഐ.ജി.എച്ച്. കവരത്തിക്കും ലക്ഷദ്വീപ്…

ശംഊൻ ഫൈസി അനുസ്മരണം സംഘടിപ്പിച്ചു

കിൽത്താൻ : ഒരു പതിറ്റാണ്ട് കാലം കിൽത്താൻ ദ്വീപിലെ ഖാളിയായിരുന്ന മർഹൂം ശംഊൻ ഉസ്താദിൻ്റെ രണ്ടാം ഉറൂസിൻ്റെ ഭാഗമായി SKSSF കിൽത്താൻ യൂനിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം നായിബ് ഖാളി അബ്ദുന്നാസിർ ഫൈസി ഉൽഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ജലീൽ…

Dr PT സൈദ് ഇസ്മയിൽ കോയ: സേവനമായിരുന്നു അദ്ദേഹത്തിൻ്റെജീവിത ലക്ഷ്യം

– ആശി ഉബൈദ് ചെത്ത് ലാത്ത് ചെത്ത്ലാത്ത് ദ്വീപിൻ്റെ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്ന് നാടിൻ്റെ സാംസ്കാരിക മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു സാംസ്കാരിക നായകൻ കൂടി വിടപറഞ്ഞിരിക്കുന്നു.സ്നേഹ നിധിയായ ഡോക്ടർ പി ടി സൈദ് ഇസ്മയിൽ കോയ 2026…

ലക്ഷദ്വീപിൽ തൊഴിലില്ലായ്മ രൂക്ഷം; ഭരണകൂടത്തോട് വിശദീകരണം തേടി എസ്.ടി കമ്മീഷൻ

കവരത്തി: ലക്ഷദ്വീപിൽ തൊഴിലില്ലായ്മ പ്രശ്നം രൂക്ഷമാകുന്നതായി ആരോപിച്ച് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (LSA) പ്രതിഷേധവുമായി രംഗത്ത്. അഡ്മിനിസ്ട്രേറ്ററായി Praful Khoda Patel ചുമതലയേറ്റതിന് ശേഷം ഇതുവരെ സ്ഥിര പോസ്റ്റുകളിലേക്ക് നിയമന നടപടികൾ ആരംഭിച്ചിട്ടില്ലെന്നതാണ് സംഘടനയുടെ പ്രധാന ആരോപണം. ലക്ഷദ്വീപ് ഭരണകൂടത്തിലെ വിവിധ…

‘നോ വെഹിക്കിൾ ഡേ’ നല്ല ആശയം; പക്ഷേ ബുധനാഴ്ച മതിയോ? ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി

കൊച്ചി: ആഴ്ചയിലൊരിക്കൽ വാഹനങ്ങൾ നിരത്തിലിറക്കാതിരിക്കുന്നത് (No Vehicle Day) മോശം ആശയമല്ലെന്നും എന്നാൽ പ്രവൃത്തിദിവസമായ ബുധനാഴ്ച തന്നെ ഇതിനായി തിരഞ്ഞെടുത്തത് ഉചിതമാണോ എന്നും കേരള ഹൈക്കോടതി. ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കാൻ ഒരുങ്ങുന്ന ‘നോ വെഹിക്കിൾ വെനസ്ഡേ’ ഉത്തരവിനെതിരെയുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ്…

കടൽ വെള്ളരി വേട്ട: ലക്ഷദ്വീപിൽ നാല് പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി/കവരത്തി: ലക്ഷദ്വീപിൽ സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽ വെള്ളരികളെ അനധികൃതമായി വേട്ടയാടുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. കവരത്തിയിലെ പ്രത്യേക പി.എം.എൽ.എ (PMLA) കോടതിയിലാണ് കൊച്ചി സോണൽ ഓഫീസ് പരാതി നൽകിയത്. 2018-ലും…

എസ്എസ്എൽസി മാർച്ച് 5 മുതൽ; ലക്ഷദ്വീപിൽ ഇത്തവണ 386 വിദ്യാർത്ഥികൾ

എസ്എസ്എൽസി പരീക്ഷ മാർച്ച് 5 നും പ്ലസ് ടു പരീക്ഷ മാർച്ച് 6 നും ആരംഭിക്കുമെന്ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പ്രഖ്യാപിക്കുമെന്നും പ്ലസ് ടു ഫലം മെയ് 22ന് പ്രതീക്ഷിക്കാമെന്നും…

കൊച്ചി സ്കാനിംഗ് സെന്ററിൽ ലക്ഷദ്വീപ് യാത്രക്കാരുടെ മാന്യതയും സുരക്ഷയും ഉറപ്പാക്കണം – ലോക ജനശക്തി യുവജന വിഭാഗം

കൊച്ചി: ലോക് ജനശക്തി പാർട്ടി (റാംവിലാസ്) യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പള്ളത്ത് ഹുസൈൻ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) കമാണ്ടന്റിനും കൊച്ചിൻ പോർട്ട് ട്രസ്റ്റ് അധികാരികൾക്കും നിവേദനം നൽകി.കൊച്ചി സ്കാനിംഗ് സെന്ററുകളിൽ ലക്ഷദ്വീപ് യാത്രക്കാർ നേരിടുന്ന മാനസിക…