കിൽത്താൻ : ഒരു പതിറ്റാണ്ട് കാലം കിൽത്താൻ ദ്വീപിലെ ഖാളിയായിരുന്ന മർഹൂം ശംഊൻ ഉസ്താദിൻ്റെ രണ്ടാം ഉറൂസിൻ്റെ ഭാഗമായി SKSSF കിൽത്താൻ യൂനിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം നായിബ് ഖാളി അബ്ദുന്നാസിർ ഫൈസി ഉൽഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ജലീൽ അനുസ്മരണ പ്രഭാഷണം നടത്തി.
ദാറുത്തഅ്ലീമുൽ ഇസ്ലാം മദ്രസയിൽ മദ്റസാ മാനേജ്മെൻ്റ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ നാഇബ് ഖാളി മുഹമ്മദ് ഫൈസി ഉൽഘാടനം ചെയ്തു. നമുക്കിടയിൽ ജീവിച്ച് അറിവിനെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ മഹൽ വ്യക്തിയായിരുന്നു ഖാളി ശംഊൻ ഉസ്താദ്, ഒരു നാടിനെ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കൈ പിടിച്ച് നടത്തിയവരായിരുന്നു അദ്ദേഹം എന്നും മുഹമ്മദ് ഫൈസി അനുസ്മരിച്ചു.
2024 റമളാൻ 17 ന് മദീനയിൽ വഫാത്തായി ജന്നത്തുൽ ബഖീഇലാണ് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നത്.
പരിപാടിയിൽ മദ്രസ സദർ അഷ്റഫ് ഫൈസി അദ്ധ്യക്ഷത വഹിച്ചു.ഡോ.ജലീൽ അനുസ്മരണ പ്രഭാഷണം നടത്തി. കിൽത്താൻ BDO മുഹമ്മദ് കോയാ ടി.പി., കാസ്മിക്കോയാ, SKJMCC മുഫത്തിശ് ഹാഫിള് ഇബ്റത്ത് ഖാൻ ബാഖവി, SKSSF ലക്ഷദ്വീപ് ജില്ലാ സെക്രട്ടറി ശബീറലി ഫൈസി, അഷ്റഫ് ദാരിമി, എന്നിവരും സംബന്ധിച്ചു.
തുടർന്ന് പ്രത്യേക യാസീൻ പാരായണവും ദുആയും ഇഫ്താർ ക്വിറ്റ് വിതരണവും ഉണ്ടായിരുന്നു. യോഗത്തിൽ മദ്രസ അധ്യാപകൻ മുസ്നി അസ്ഹരി സ്വാഗത പ്രസംഗവും റഊഫ് ഫൈസി നന്ദി പ്രകാശനവും നിർവ്വഹിച്ചു.
