
മേജർ ജനറൽ രമേഷ് ഷണ്മുഖം കേരള, ലക്ഷദ്വീപ് എൻ.സി.സി. മേധാവി
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് എൻ.സി.സി.യുടെ അഡിഷണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ രമേഷ് ഷണ്മുഖം ചുമതലയേറ്റു. കരസേനയുടെ 1989 ബാച്ചിലെ കോർപ്‌സ് ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സിലെ ഉദ്യോഗസ്ഥനാണ്. ബാറ്റിൽ ടാങ്കുകൾ, ഒപ്റ്റോ ഇലക്ട്രോണിക് സിസ്റ്റംസ്, സെക്യുർ ഓപ്പറേറ്റിങ് സിസ്റ്റം എന്നിവകൂടാതെ കരസേനയുടെ മറ്റു പദ്ധതികളിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സൈന്യത്തിന്റെ പ്രധാന യുദ്ധ ടാങ്കുകൾ നവീകരിക്കുന്ന ഡൽഹിയിലെ 505 ആർമി ബേസ് വർക്‌ഷോപ്പിന്റെ കമാൻഡറായിരുന്നു. ആർമി ആസ്ഥാനം, നോർത്തേൺ കമാൻഡ്, ഇ.എം.ഇ. സ്കൂൾ വഡോദര, സെക്കന്തരാബാദിലെ…