
ഡോ. എം. മുല്ലക്കോയ ലക്ഷദ്വീപ് നാടോടി സാഹിത്യ ഗവേഷകൻ
ഇസ്മത്ത് ഹുസൈൻ ഞാൻ അറിഞ്ഞ കാലത്ത് ദ്വീപിലെ ഒരെഴു ത്തുകാരനെ കാണണമെന്ന ആഗ്രഹമുണ്ടായത് ഡോ. എം. മുല്ലക്കോയയെയായിരുന്നു. സാഹിത്യകാരനെന്ന നിലക്ക് ഞാൻ അദ്ദേഹത്തെ കവരത്തിയിൽ ചെന്നു കാണുകയുണ്ടായി. ഞാൻ മാതൃഭൂമി ആഴ്ചപതിപ്പ് വായിച്ച് തുടങ്ങിയ കാലത്താണ് ലക്ഷദ്വീപിലെ നാടോടിക്കഥകൾ ആഴ്ചപതിപ്പിൽ വന്ന് തുടങ്ങിയത്. ആർട്ടിസ്റ്റ് മദനൻ്റെ ജീവൻ തുടിക്കുന്ന ചിത്രത്തോടൊപ്പം ആ കഥ എഴുതിയത് ഞങ്ങൾ കോയാ എന്ന് വിളിക്കുന്ന ഡോ. എം. മുല്ലക്കോയയായിരുന്നു. ലക്ഷദ്വീപിലെ ഒട്ടുമിക്ക നാടോടിക്കഥകളും അച്ചടിമഷി പുരണ്ടത് ഇദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ്. ലക്ഷദ്വീപിലെ രാക്കഥകൾ…