
‘ലക്ഷദ്വീപ് ഇനി ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന പറുദീസയല്ല’; ഉപരാഷ്ട്രപതി
അഗത്തി: ലക്ഷദ്വീപ് ഇനി ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന പറുദീസയല്ലെന്നും ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് അഗത്തിയിൽ എത്തിയതാണ് ഉപരാഷ്ട്രപതി. വൈകീട്ട് മൂന്നോടെ അഗത്തി പഞ്ചായത്ത് സ്റ്റേജിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. ലക്ഷദ്വീപിന് വലുപ്പം ചെറുതായിരിക്കാം, പക്ഷേ അതിൻ്റെ ഹൃദയം വളരെ വലുതാണ്. ബംഗാരം ഐലൻഡ് ടെന്റ് സിറ്റി റിസോർട്ട് ഒരു ടൂറിസ്റ്റ് വിപ്ലവമാണ്. 17,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലോകോത്തര ആതിഥേയത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ,…