അഗത്തിയിൽ തീപിടുത്തം: രണ്ട് ഹോട്ടലുകൾ കത്തിനശിച്ചു

അഗത്തി: അഗത്തി ദ്വീപിൽ കച്ചേരി ജെട്ടിക്ക് സമീപം ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ബീച്ച് ഹോട്ടലുകൾ കത്തിനശിച്ചു. ഇന്ന് ഉണ്ടായ അപകടത്തിൽ വലിയ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം. തീപിടുത്തം സ്ഥിരീകരിച്ചതിന് പിന്നാലെ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചെങ്കിലും അതിനകം ഹോട്ടലുകൾ കത്തി…

ലക്ഷദ്വീപ് ഭരണകൂടത്തിൽ വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫർമേഷൻ (SIT) സ്ഥാപിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു. നിതി ആയോഗിന്റെ സ്റ്റേറ്റ് സപ്പോർട്ട് മിഷൻ (State Support Mission) സംരംഭത്തിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് ഓഫ് പ്ലാനിംഗ്, സ്റ്റാറ്റിസ്റ്റിക്സ് & ടാക്സേഷൻ…

അഡ്മിനിസ്ട്രേറ്റർ 25 വരെ ദ്വീപുകൾ സന്ദർശിക്കും

കവരത്തി:  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ  മാർച്ച് 20 മുതൽ 25 വരെ ദ്വീപുകൾ സന്ദർശിക്കും. അഗത്തി, കവരത്തി, മിനിക്കോയ്, കടമത്ത് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ വിലയിരുത്തുകയും അവയുടെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യും. സന്ദർശനം മാർച്ച് 20ന് അഗത്തി എയർപോർട്ടിൽ…

കടൽത്തീരത്ത് നിരവധി മലഞ്ഞികൾ ചത്തടിഞ്ഞു 

കിൽത്താൻ: കിൽത്താൻ ദ്വീപിന്റെ കടൽത്തീരത്ത് നിരവധി മലഞ്ഞി (Conger Eel) ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി.  അണുബാധയോ, ജലത്തിലെ രാസ മാറ്റങ്ങളോ, താപനില വ്യത്യാസങ്ങളോ ഉൾപ്പെടെയുള്ള കാരണങ്ങളാകാമെന്നാണ് പ്രാഥമിക നിഗമനം.  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥലവാസികളും പരിസ്ഥിതി പ്രവർത്തകരും സംഭവത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത്…

ലക്ഷദ്വീപിലെ നീതിനടപടികൾ മെച്ചപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ലക്ഷദ്വീപിലെ നീതിപാലന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് സിയാദ് റഹ്‌മാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.  ഹൈക്കോടതി സ്വമേധയാ എടുത്ത WP(C) No. 7547/2025 കേസിൽ ലക്ഷദ്വീപിലെ കോടതികളുടെ…

ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു

ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം നിലവിൽ വരുന്നതിന് വേണ്ടി പ്രവർത്തിക്കുന്നതിന് ഈയിടെ ആരംഭിച്ച ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് അധികൃതർ സസ്‌പെൻഡ് ചെയ്തു. മാർച്ച് 17 വൈകുന്നേരം 7 .58 നാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള  ഈമെയിൽ സന്ദേശം …

‘ഓർമ്മകളുടെ ദ്വീപുകാലം’ പ്രകാശനം ചെയ്തു

കാക്കനാട്: ലക്ഷദ്വീപിന്റെ ചരിത്രവും സംസ്കാരവും ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ജോർജ് വർഗീസ് രചിച്ച ‘ഓർമ്മകളുടെ ദ്വീപുകാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കാക്കനാട് സീനിയർ ക്രിസ്ത്യൻ അസോസിയേഷൻ ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് പുസ്തകം പ്രകാശനം ചെയ്തു. 93…

കപ്പൽ ടിക്കറ്റിന്റെ പ്രിന്റ്  കോപ്പി നിർബന്ധമായും കൈവശം കരുതണമെന്ന് അധികൃതർ

കൊച്ചി: ലക്ഷദ്വീപ് പാസഞ്ചർ ടെർമിനൽ വഴി കപ്പൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും അവരുടെ ഓൺലൈൻ ടിക്കറ്റിന്റെ പ്രിന്റ് ചെയ്ത കോപ്പി നിർബന്ധമായും കൈവശം കരുതണമെന്ന് അധികൃതർ അറിയിച്ചു.  നേരത്തേയും അറിയിപ്പ് നൽകിട്ടുണ്ടെങ്കിലും പലരും ടിക്കറ്റ് പ്രിന്റ് ചെയ്യാതെ എത്തുന്നതിനാലാണ് വീണ്ടും…

ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദി – സുപ്രീം കോടതി

ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അക്കൗണ്ട് ഉടമ അറിയാതെ ഏതെങ്കിലും രീതിയിൽ പണം നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദിയാണെന്ന് സുപ്രിം കോടതി ഉത്തരവായി. – ആസ്സാം സ്വദേശിയായ പല്ലവ് ഭൗമിക് എന്നയാൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ ഫയൽ ചെയ്ത കേസ്സിൽ അക്കൗണ്ട്…

പോലീസിനെ മർദ്ദിച്ച കേസിൽ കൽപേനി സ്വദേശി അറസ്റ്റിൽ

കൊച്ചി: പൊലീസ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു എന്ന കുറ്റത്തിന് ലക്ഷദ്വീപ് സ്വദേശിയെ അറസ്റ്റ് ചെയ്തു. കൽപേനി ദ്വീപുകാരനായ ഹമീം ത്വയ്യിബാണ് (24) അറസ്റ്റിലായത്.  എളമക്കര സ്റ്റേഷനില്‍നിന്ന് നൈറ്റ് പട്രോളിംഗ് നടത്തിയ എസ്‌ഐ കൃഷ്ണകുമാർ, എസ്‍സിപിഒ…