ലക്ഷദ്വീപിൽ സുരക്ഷ ശക്തമാക്കുന്നു: കപ്പലുകളിൽ കർശന പരിശോധനയ്ക്ക് ഉത്തരവ്

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ദ്വീപുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അനധികൃത പ്രവേശനം തടയുന്നതിനായി ദ്വീപുകളിലെത്തുന്ന എല്ലാ കപ്പലുകളിലും വെസ്സലുകളിലും കർശന പരിശോധന നടത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അവിനാഷ് സിംഗ് എല്ലാ…

എം.കെ. ചെറിയ കോയക്കും, എൻ.സി.മൂസക്കും നിർബന്ധപെൻഷൻ

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം പൊതുതാൽപ്പര്യം മുൻനിർത്തി Fundamental Rule 56(j) പ്രകാരമുള്ള നിർബന്ധിത വിരമിക്കൽ (Premature Retirement) നടപടികൾ തുടരുന്നു. വിദ്യാഭ്യാസ വകുപ്പിലെ  ജീവനക്കാരെ നിർബന്ധിതമായി വിരമിപ്പിച്ചതിന് പിന്നാലെ Revenue Department-ലും രണ്ട് Block Development Officerമാരെ സർവീസിൽ നിന്നും വിരമിപ്പിച്ചു.…

ലക്ഷദ്വീപിൽ ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ; വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിലെ വിവിധ ജീവനക്കാരെ പൊതുതാൽപ്പര്യം മുൻനിർത്തി സർവീസിൽ നിന്നും നിർബന്ധിതമായി വിരമിപ്പിച്ചു (Premature Retirement). ഫണ്ടമെൻ്റൽ റൂൾ 56(j) പ്രകാരം നൽകിയിട്ടുള്ള അധികാരം ഉപയോഗിച്ചാണ് വിദ്യാഭ്യാസ ഡയറക്ടർ ഭരണി എം. (DANICS) ഇതുസംബന്ധിച്ച ഉത്തരവുകൾ…

എംഡിഎംഎയും കഞ്ചാവുമായി ലക്ഷദീപ് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: വില്‍പ്പനയ്ക്ക് സൂക്ഷിച്ച 2.420 ഗ്രാം എം.ഡി.എം.എയും 4.280 കഞ്ചാവുമായി ലക്ഷദീപ് സ്വദേശികളായ സരീര്‍ സെയ്ദ് (25), ബദീറുല്‍മുനീര്‍ (29) എന്നിവരെ ടൗൺ പൊലീസ് പിടികൂടി. കഴിഞ്ഞ 21ന് രാത്രി പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ആനിഹാള്‍ ക്രോസ് റോഡില്‍ ഇ.കെ നായനാര്‍ ഭവന്…

മംഗലാപുരം തീരത്ത് ‘മഞ്ജു’ തകർന്നു

മംഗലാപുരം: മംഗലാപുരത്തുനിന്നും  ആന്ത്രോത്തിലേക്ക് ചരക്കുമായി പോവുകയായിരുന്ന MSV -JEELANI MNG-435 എന്ന മഞ്ജു അപകടത്തിൽപ്പെട്ട് പൂർണ്ണമായും തകർന്നു. മംഗലാപുരം തീരത്തുനിന്ന് ഏകദേശം 7 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഈ ദൗർഭാഗ്യകരമായ സംഭവം നടന്നത്. കേരള ലക്ഷദ്വീപ് മെക്കനൈസ്ഡ് സെയിലിംഗ് വെസൽ…

കവരത്തിയിലെ റിസോർട്ട് നിർമ്മാണം: പരിശോധനയ്ക്കായി അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ച് കേരള ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ കവരത്തിയിൽ വിനോദസഞ്ചാര റിസോർട്ട് നിർമ്മാണത്തിന്റെ ഭാഗമായി, നിർമ്മാണ നിരോധന മേഖലയിൽ (No-Development Zone) ലക്ഷദ്വീപ് ഭരണകൂടം എന്തെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കേരള ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ചു. ഏപ്രിൽ 21 ചൊവ്വാഴ്ച ജസ്റ്റിസ്…

പ്രീമേച്ചർ റിട്ടയർമെന്റ് നടപടിക്കെതിരെ എം.പി. ഹംദുള്ള സയീദ്; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്ന കൂട്ടത്തോടെയുള്ള പ്രീമേച്ചർ റിട്ടയർമെന്റ് നടപടിക്കെതിരെ ആശങ്ക പ്രകടിപ്പിച്ച് എം.പി. അഡ്വ. എം. ഹംദുള്ള സയീദ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗോവിന്ദ് മോഹനിനാണ് എം.പി. കത്ത് നൽകിയിരിക്കുന്നത്. ഫണ്ടമെന്റൽ…

നിയന്ത്രിത മേഖലകളിൽ നിർമാണം നടത്തില്ല: ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: തീര സംരക്ഷണ വിജ്ഞാപനം (2019) പ്രകാരം നിയന്ത്രണമുള്ള മേഖലകളിൽ നിർമാണം നടത്തില്ലെന്നു ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. കവരത്തിയിൽ ലക്ഷദ്വീപ് ഭരണകൂടം ടൂറിസ്റ്റ് റിസോർട്ട് നിർമിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി ടി.കെ. സെയ്‌താലി നൽകിയ ഹർജിയിലാണു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇക്കാര്യം…

വിരമിച്ച ശേഷം യൂണിഫോം ഉപയോഗത്തിന് നിരോധനം; ഐആർബിഎൻ ഉത്തരവ്

കിൽത്താൻ/കവരത്തി: സേവനത്തിൽ നിന്ന് വിരമിച്ച ശേഷം യൂണിഫോം ഉൾപ്പെടെയുള്ള ഔദ്യോഗിക സാധനങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഇന്ത്യ റിസർവ് ബറ്റാലിയൻ (IRBn) അധികാരികൾ ഉത്തരവിറക്കി. ദമൻ & ദിയു, ദാദ്രാ & നഗർ ഹവേലി ഭരണകൂടത്തിന്റെ കീഴിലുള്ള ഐആർബിഎൻ കമ്പനികമാൻഡറുടെ ഓഫീസിൽ നിന്നാണ്…

ആൾ ഇന്ത്യാ സെൻസസ് ലക്ഷദ്വീപിലും ആരംഭിച്ചു

കവരത്തി: ഇന്ത്യാ രാജ്യത്തിൻ്റെ ജനസംഖ്യാ കണക്കെടുപ്പ് ലക്ഷദ്വീ പിലും ആരംഭിച്ചു. സെൻസസിൻ്റെ ആദ്യഘട്ടമായ കെട്ടിടങ്ങളുടെ കണ ക്കെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. അതിനായി നയമിക്കപ്പെട്ട എന്യൂമറേ റ്റർമാർ വീടുകളിൽ എത്തി തുടങ്ങി. രാജ്യത്തിൻ്റെ പുരോഗമന പ്രവർത്തന ങ്ങൾ മറ്റു അനുബന്ധ പ്രവർത്ത നങ്ങൾ…