എം.കെ. ചെറിയ കോയക്കും, എൻ.സി.മൂസക്കും നിർബന്ധപെൻഷൻ

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം പൊതുതാൽപ്പര്യം മുൻനിർത്തി Fundamental Rule 56(j) പ്രകാരമുള്ള നിർബന്ധിത വിരമിക്കൽ (Premature Retirement) നടപടികൾ തുടരുന്നു. വിദ്യാഭ്യാസ വകുപ്പിലെ  ജീവനക്കാരെ നിർബന്ധിതമായി വിരമിപ്പിച്ചതിന് പിന്നാലെ Revenue Department-ലും രണ്ട് Block Development Officerമാരെ സർവീസിൽ നിന്നും വിരമിപ്പിച്ചു.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ Revenue Department പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ചെത്തലത്ത് Block Development Officer  എം.കെ. ചെറിയകോയയെയും, കല്പേനിയിലുള്ള Block Development Officer  എൻ.സി. മൂസയെയും Fundamental Rule 56(j) പ്രകാരമുള്ള അധികാരം ഉപയോഗിച്ച് സർവീസിൽ നിന്നും വിരമിപ്പിക്കുകയാണ്.

ഏപ്രിൽ 24 ഉച്ച മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നടപടി. Revenue Secretary ഡോ. ആർ. ഗിരി ശങ്കർ, IAS ആണ് ഇതുസംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചത്.

ഉത്തരവിൽ പറയുന്നതനുസരിച്ച്, പൊതുതാൽപ്പര്യം കണക്കിലെടുത്താണ് competent authority ഈ തീരുമാനത്തിലെത്തിയത്. നിർബന്ധിത വിരമിക്കൽ നടപടിയുടെ ഭാഗമായി ഇരുവർക്കും മൂന്ന് മാസത്തെ നോട്ടീസ് കാലയളവിന് പകരമായ ശമ്പളവും അലവൻസുകളും നൽകും. കൂടാതെ, CCS (Pension) Rules, 1972 പ്രകാരമുള്ള പെൻഷൻ ഉൾപ്പെടെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാഭ്യാസ വകുപ്പിലെ  ജീവനക്കാരെ FR 56(j) പ്രകാരം നിർബന്ധിതമായി വിരമിപ്പിച്ച നടപടിക്ക് പിന്നാലെയാണ് Revenue Department-ലും സമാന നടപടി ഉണ്ടായിരിക്കുന്നത്. ഇതോടെ വിവിധ വകുപ്പുകളിലായി ഭരണകൂടത്തിന്റെ സർവീസ് റിവ്യൂ നടപടികൾ കൂടുതൽ ശക്തമാകുന്നതായാണ് വിലയിരുത്തൽ.
ഒരു പാട് ഉദ്യോഗസ്ഥൻമാർക്ക് നിർബന്ധപെൻഷൻ ലഭിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്