ഫിഷിംഗ് ഷെഡുകൾ പൊളിച്ചു മാറ്റി; കോടതി വിധി മാനിച്ചില്ല

കവരത്തി. ഫെബ്രു 1 . കവരത്തി ജെട്ടിയുടെ വടക്കുഭാഗത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡും മാസ് നിർമ്മാണ സാമഗ്രികളും പൊളിച്ചുമാറ്റി. മത്സ്യത്തൊഴിലാളികളുടെ ഷെഡും മറ്റും കടൽക്കരയിലുള്ള അക്രീറ്റഡ് ലാൻഡിൽ ഉള്ള ഷെഡും മറ്റ് അനുബന്ധ നിർമ്മിതികളും പൊളിക്കുന്നതിനു മുമ്പ് തൊഴിലാളികൾക്ക് ബദൽ സംവിധാനം ഒരുക്കി നൽകണം എന്നിട്ട് വേണം പൊളിച്ചു മാറ്റാൻ എന്ന കേരള ഹൈക്കോടതി വിധിയെ കാറ്റിൽ പറത്തി കൊണ്ടാണ് ഇന്ന് രാവിലെ പോലീസിനെ കൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ബലമായി ഷെഡുകൾ പൊളിച്ചു മാറ്റിച്ചത്. മാത്രമല്ല അതിന്റെ ഇരകൾക്ക്…

Read More

ലക്ഷദ്വീപിനെ അറിഞ്ഞ് പയ്യന്നൂർ

ലക്ഷദ്വീപിന്റെ സംസ്ക്‌കാരവും കലകളും അത്തറിന്റെ നറുമണവും ഭക്ഷണ രുചികളുമറിയാൻ പയ്യന്നൂരിൽ സൗകര്യമൊരുക്കി. തായിനേരി എസ്എബിടിഎം ഹയർസെക്കൻഡറി സ്‌കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ‘അത്തോളു ഈദു’ എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി ലക്ഷദ്വീപിനെ പരിചയപ്പെടുത്തുന്നത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ എം വിജിൻ എംഎൽഎ അത്തോളു ഈദു ഉദ്ഘാടനംചെയ്തു. സ്‌കൂൾ മാനേജർ എം പി അബ്ദുൾ മുത്തലിബ് അധ്യക്ഷനായി. കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീ സർ പി വി ലാവ്‌ലിൻ പ്രഭാഷണം നടത്തി. ഹബീബ് കടമ്മത്ത് ലക്ഷദ്വീപിനെ പരിചയപ്പെടുത്തി….

Read More

മദ്രസ്സാ പ്രവർത്തി സമയം പുന:ക്രമീകരിക്കാൻ ആവശ്യപ്പെട്ട് ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ

ആന്ത്രോത്ത്: മദ്രസാ പഠന സമയം രാവിലെ 6.30 എന്നുള്ളത് ഏഴ് മണിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മദ്രസാ മാനേജ്മെൻ്റിന് നിർദ്ദേശം നൽകിയിരിക്കുകയാണ് ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ ശ്രീ.ബുസർ ജം ഹർ.രാവിലെ സൂര്യൻ ഉദിക്കുന്നത് 7.05നാണ്. എന്നാൽ വിദ്യാർത്ഥികൾ മദ്രസ ക്ലാസ് ആരംഭിക്കുന്നത് 6.30നാണ്. ആറ് മണി മുതൽ കുട്ടികൾ മദ്രസയിലേക്ക് പോയിത്തുടങ്ങുന്നു. ഈ സമയത്ത് വഴികളിൽ വേണ്ടത്ര പ്രകാശം ഉണ്ടായിരിക്കുകയില്ല. ആളുകൾ കൂടുതലും ഉറക്കത്തിലുമായിരിക്കും. ഈ സമയത്ത് കുട്ടികളെ മദ്രസയിലേക്ക് അയക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്‌. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച് കുറേ…

Read More

യാത്രാകപ്പലുകളുടെ അറ്റകുറ്റപ്പണികൾ വിലയിരുത്താൻ മുംബൈ പോർട്ട് സന്ദർശിച്ച് ലക്ഷദ്വീപ് എം.പി.

മുംബൈ: മുംബൈ തുറമുഖത്തിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ട് പോയ എം.വി. കവരത്തി, എം.വി. കോറൽസ് എന്നീ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ യാത്ര കപ്പലുകളുടെ മെയിൻറനൻസ് പുരോഗതി വിലയിരുത്താൻ മുംബൈ പോർട്ടിൽ അഡ്വ.ഹംദൂള്ള സഈദ് സന്ദർശിച്ചു. കപ്പലുകളുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കാലതാമസം വന്നതിനാൽ യാത്രാരംഗത്ത് പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്താനും നടപടികൾ വേഗത്തിലാക്കാനും എംപി കപ്പലുകൾ സന്ദർശിച്ചത്. അറുനൂറ് യാത്രക്കാരെയും ചരക്കും വഹിക്കാൻ ശേഷിയുള്ള എം വി കവരത്തി ലക്ഷദ്വീപിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ യാത്രാ…

Read More

തായിനേരിയിൽ വീണ്ടും ലക്ഷദ്വീപ്

പയ്യന്നൂർ: തായിനേരിയിലെ സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ സ്കൂളിൽ ജനുവരി 30, 31 തിയ്യതികളിൽ അത്തോളു ഈദ് എന്ന ദ്വീപോത്സവം നടക്കുവാൻ പോകയാണ്. അതിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.സ്കൂളിൻ്റെ ശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ലക്ഷദ്വീപിനെ അറിയാൻ എന്ന പ്രോഗ്രാമിൻ്റെ ഭാഗമായി ലക്ഷദ്വീപ് ഉത്സവം സംഘടിപ്പിക്കുന്നത്.കടമത്ത് ദ്വീപിൽ നിന്നുള്ള രാജീവ് ഗാന്ധി മെമ്മോറിയൽ ക്ലബ്ബിൻ്റെ കലാകാരൻമാരും അമിനി ദ്വീപിലെ പ്രശസ്ത സൂഫി ഗായകൻ ളിറാർ അമിനിയും ആഘോഷത്തിൽ പങ്കെടുക്കും. ദ്വീപിലെ കോൽക്കളി, പരിചക്കളി, ആട്ടം, ദോലിപ്പാട്ട്, ഉലക്ക…

Read More

ലക്ഷദ്വീപിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കരിയർ ഗൈഡൻസ്

ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘവും മലപ്പുറം, പുത്തനത്താണി സി പി എ കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസും സംയുക്തമായി ലക്ഷദ്വീപിലെ മുഴുവൻ പന്ത്രണ്ടാം ക്ലാസ് കുട്ടികൾക്കും തുടർപഠന സാധ്യതകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും ക്‌ളാസ്സുകൾ നടത്തി. പ്ലസ് ടു വിനു ശേഷം ഡിഗ്രിയുടെ കൂടെ തൊഴിലധിഷ്ഠിത കോഴ്സുകൾ കൂടി നൽകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള കേരള ഗവണ്മെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്നതാണ് സി പി എ കോളേജ്. കോളേജിലെ വൈസ് പ്രിൻസിപ്പലും കോസ്മോ പോലീറ്റൻ സ്റ്റഡീസ് ഡയറക്ടറുമായ…

Read More

ഫിഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി അമിനി അൽ വഫാ ദ്വീപ് ശ്രീ

കവരത്തി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഫിഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി അമിനി ദ്വീപിന് വേണ്ടി പങ്കെടുത്ത അൽ വഫാ ദ്വീപ് ശ്രീ. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. ലക്ഷദ്വീപ് തലത്തിൽ നടന്ന ഫെസ്റ്റിൽ ഏഴ് ദ്വീപുകളാണ് പങ്കെടുത്തത്. രണ്ടാം സ്ഥാനം ആന്ത്രോത്ത് ദ്വീപും മൂന്നാം സ്ഥാനം കടമത്ത് ദ്വീപും കരസ്ഥമാക്കി. മീൻ കൊണ്ടുള്ള വിഭവങ്ങളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്.

Read More

എ.ഐ.സി സെക്രട്ടറി കവരത്തിയിൽ;എൽ.ടി.സി.സി.യിൽ അഴിച്ചു പണിക്ക് സാധ്യത

കവരത്തി: ലക്ഷദ്വീപിൻ്റെ സംഘടനാ ചുമതലയുള്ള എ. ഐ.സി. സി.സെക്രട്ടറി ഹരിവഴകൻ വിവിധ ദ്വീപുകൾ സന്ദർശിച്ച് പ്രവർത്തകരോടും നേതാക്കളോടും ചർച്ച നടത്തിവരികയാണ്. ചില മുതിർന്ന നേതാക്കൾ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടെറിട്ടോറിയൽ കോൺഗ്രസ്സ് നേതാക്കളെ മറികടന്ന് യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റും എൻ.എസ്.യു.ഐ പ്രസിഡൻ്റും കാര്യങ്ങൾ നിയന്ത്രിക്കുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്. മിക്ക ദ്വീപുകളിലും സന്ദർശിച്ച് പാർട്ടിയുടെ പ്രവർത്തനങ്ങൾ മനസിലാക്കിയാവും അദ്ദേഹം എ.ഐ.സി.സിക്ക് റിപ്പോർട്ട് സമർപ്പിക്കുക. സെക്രട്ടറിയുടെ സന്ദർശനത്തിനൊടുവിൽ എൽ.ടി.സി.സിയിൽ സമൂലമായ അഴിച്ച് പണിക്ക് സാധ്യതയുണ്ടെന്നാണ്…

Read More

റിപ്പബ്ലിക് ദിന പരേഡിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് ആഷിദാ ബിൻത് ദർവേഷ്

കിൽത്താൻ: ഡൽഹിയിൽ വെച്ച് നടന്ന 76 മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് കിൽത്താൻ ദ്വീപിലെ എൻ.എസ്.എസ് വോളണ്ടിയർ ആഷിദാ ബിൻത് ദർവേഷ് പങ്കെടുത്തു. കിൽത്താൻ ദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു എൻ.എസ്.എസ് വോളണ്ടിയർക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ എൻ.എസ്.എസ് സംഘടിപ്പിച്ച വിവിധ പ്രോജക്റ്റുകളുടെ വിജയകരമായ പ്രവർത്തനങ്ങൾ ഈ അവസരത്തിന് അടിത്തറയാക്കി. മികച്ച സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളിലൂടെ ആഷിദയും മറ്റ് എൻ.എസ്.എസ് വോളണ്ടിയേഴ്സും കിൽത്താൻ ഗവർമെൻ്റ് സീനിയർ സെക്കൻ്ററി സ്കൂളിൻ്റെ പേര് ഉയർത്തിയിട്ടുണ്ട്….

Read More

റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് ലക്ഷദ്വീപ്

കവരത്തി: രാജ്യം ഇന്ന് വർണാഭമായി 76ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനം പ്രൗഢമായി ആചരിച്ച് ലക്ഷദ്വീപും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ തലസ്ഥാന ദ്വീപായ കവരത്തി സ്ക്കൂൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് സന്ദീപ് കുമാർ ഐ.എ.എസ് ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു. പരേഡിൽ സി.ആർ.പി.എഫ്, ലക്ഷദ്വീപ് പോലീസ്, ഐ.ആർ.ബി.എൻ തുടങ്ങിയ പ്ലാറ്റൂണുകൾ പങ്കെടുത്തു. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളിൽ നിയോഗിച്ച ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ്, ഡാനിക്സ് ഉദ്യോഗസ്ർ പതാക ഉയർത്തി. …

Read More