ഭരണകൂട കയ്യേറ്റങ്ങൾക്കെതിരെ മൗനം ദീക്ഷിക്കുന്ന എം.പി.ക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ല.- എൻ.സി.പി(എസ്)

ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾക്കെതിരെ ദ്വീപ് ഭരണകൂടം ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ആരോപിച്ച് NCP(SP) സംസ്ഥാന കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. 2025 ഫെബ്രുവരി 1-ന് കവരത്തി ദ്വീപിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും സാധനസാമഗ്രികളും ഭരണകൂടം പൊളിച്ചതിനെതിരെയാണ് ഈ പ്രതിഷേധം. കേരള ഹൈക്കോടതിയുടെ അനുകൂല…

മത്സ്യത്തൊഴിലാളികൾക്ക് മേലുള്ള കയ്യേറ്റങ്ങൾ അംഗീകരിക്കുവാൻ സാധിക്കാത്തത്; ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി

കവരത്തി: മത്സ്യത്തൊഴിലാളികൾക്ക് മേലുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ  കയ്യേറ്റങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കാത്തതാണെന്ന് ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ തൊഴിലാളികൾക്കെതിരെ ശത്രുതാ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഭരണകൂടത്തിന്റെ രീതി അംഗീകരിക്കാൻ സാധ്യമല്ലെന്ന് കമ്മിറ്റി വ്യക്തമാക്കി. മത്സ്യബന്ധന തൊഴിലാളികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന…

കോടതി വിധി മാനിക്കാത്ത ഭരണകൂട നടപടിയിൽ പ്രതിഷേധിച്ച് എം.പി ഹംദുള്ള സഈദ്

കവരത്തി: മത്സ്യബന്ധന തൊഴിലാളികൾക്ക് സൗകര്യ പ്രദമായി മത്സ്യബന്ധന പ്രവർത്തനങ്ങൾക്കുള്ള സ്‌ഥല സൗകര്യം എല്ലാ ദ്വീപിലും ഭരണകുടം അനുവദിക്കണമെന്ന് ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ സംഭാവന നൽകുന്ന വിഭാഗമാണ് മത്സ്യതൊഴിലാളികൾ, അവരുടെ അധ്വാനത്തെ അപമാനിക്കുകയല്ല ആദരിക്കുകയാണ്…

യാത്രാകപ്പലുകളുടെ അറ്റകുറ്റപ്പണികൾ വിലയിരുത്താൻ മുംബൈ പോർട്ട് സന്ദർശിച്ച് ലക്ഷദ്വീപ് എം.പി.

മുംബൈ: മുംബൈ തുറമുഖത്തിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ട് പോയ എം.വി. കവരത്തി, എം.വി. കോറൽസ് എന്നീ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ യാത്ര കപ്പലുകളുടെ മെയിൻറനൻസ് പുരോഗതി വിലയിരുത്താൻ മുംബൈ പോർട്ടിൽ അഡ്വ.ഹംദൂള്ള സഈദ് സന്ദർശിച്ചു. കപ്പലുകളുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കാലതാമസം വന്നതിനാൽ യാത്രാരംഗത്ത്…

എ.ഐ.സി സെക്രട്ടറി കവരത്തിയിൽ;എൽ.ടി.സി.സി.യിൽ അഴിച്ചു പണിക്ക് സാധ്യത

കവരത്തി: ലക്ഷദ്വീപിൻ്റെ സംഘടനാ ചുമതലയുള്ള എ. ഐ.സി. സി.സെക്രട്ടറി ഹരിവഴകൻ വിവിധ ദ്വീപുകൾ സന്ദർശിച്ച് പ്രവർത്തകരോടും നേതാക്കളോടും ചർച്ച നടത്തിവരികയാണ്. ചില മുതിർന്ന നേതാക്കൾ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടെറിട്ടോറിയൽ കോൺഗ്രസ്സ് നേതാക്കളെ മറികടന്ന് യൂത്ത് കോൺഗ്രസ്സ്…

ട്യൂണ കയറ്റുമതി കേസ്; മുഹമ്മദ് ഫൈസൽ കുറ്റവിമുക്തൻ

കൊച്ചി: മത്സ്യ കയറ്റുമതി അഴിമതി കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ കുറ്റവിമുക്തൻ. തെളിവുകൾ കണ്ടെത്താനായില്ലെന്ന് സിബിഐ റിപ്പോർട്ട് നൽകി. കൊളംബോ ആസ്ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ച് മത്സ്യത്തൊഴിലാളികളെ ചതിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് മുൻ എംപി പി പി മുഹമ്മദ് ഫൈസലിനും…

ഫൈസലിനെ തൃണമൂൽ കോൺഗ്രസിലെത്തിക്കാനുള്ള തന്ത്രവുമായി പി.വി അൻവർ

ഡല്‍ഹി: ലക്ഷദ്വീപ് മുൻ എംപിയും എൻ.സി.പി (എസ്) ജനറൽ സെക്രട്ടറിയുമായ പി.പി മുഹമ്മദ് ഫൈസലിനെ തൃണമൂൽ കോൺഗ്രസിലെത്തിക്കാനുള്ള തന്ത്രവുമായി പി.വി അൻവർ. സി.പി. എം, എൻ.സി.പി പാർടികളിൽനിന്നടക്കം കൂടുതൽ എം.എൽ.എമാരെയും നേതാക്കളെയും ടി.എം.സിയിൽ എത്തിക്കാമെന്ന ഉറപ്പ് അൻവർ മമതക്ക് നൽകി. തൃണമൂല്‍…

തിണ്ണകരയിൽ ഹംദുള്ള സഈദ്

അഗത്തി: തിണ്ണകര ദ്വീപിൽ സന്ദർശനം നടത്തി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ്. തിണ്ണകരയിലെ പൊളിച്ചു നീക്കലും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ സന്ദർശനം. തിണ്ണകരയിലെ നിർമ്മാണങ്ങൾക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്ന ഭൂഉടമകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്ന…

ജനുവരി രണ്ടാം വാരം കപ്പലുകൾ പുനരാരംഭിക്കും

കവരത്തി: ലക്ഷദ്വീപ് യാത്ര കപ്പലുകളുടെ സർവേ നടപടികളുടെ പുരോഗതി വിലയിരുത്താൻ കൊച്ചി വെല്ലിംഗ്ടൺ ദ്വീപിലെ എം.എം.ഡി ഓഫീസ് സന്ദർശിച്ച് പ്രിൻസിപ്പൽ സർവേയർ സെന്തിൽകുമാറു മായും മറ്റ് സർവവ്വയർമാരുമായി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് കൂടിക്കാഴ്ച‌നടത്തി. ജനുവരി രണ്ടാം വാരമാവുമ്പോഴേക്കും പണികഴിഞ്ഞ്…

നാഷണൽ ലീഗ്: ഐദ് റൂസ് തങ്ങൾക്ക് ലക്ഷദ്വീപ് ചുമതല

ഇന്ത്യൻ നാഷണൽ ലീഗിൻ്റെ ലക്ഷദ്വീപ് സംഘടനാ ചുമതല സയ്യിദ് സബ്ബീ ൽ ഐദ്രൂ റുസ് തങ്ങൾക്ക് നൽകി.2024 ൻ്റെ അവസാന ദിവസമായ 31-ാം തിയ്യതി കോഴിക്കോട്ടിൽ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ വെച്ചാണ് അദ്ദേഹത്തിന് ലക്ഷദ്വീപിൻ്റെ ചുമതല നൽകാൻ തീരുമാനിച്ചത്. ലക്ഷദ്വീപ്സ്റ്റേറ്റ് പ്രസിഡന്റായി…