കിൽത്താൻ: കിൽത്താൻ ഈസ്റ്റേൺ ജെട്ടി പരിസരത്ത് ഇന്ന് രാവിലെ യാത്രക്കപ്പൽ എത്തിയ സമയത്ത് തെങ്ങ് മുറിച്ചുമാറ്റിയ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നു. അറേബ്യൻ സീ കപ്പൽ കിൽത്താനിലെത്തി യാത്രക്കാരുടെ എംബാർക്കേഷനും ഡിസ്‌എംബാർക്കേഷനും നടന്നുകൊണ്ടിരിക്കെയാണ് പാസഞ്ചർ ഹാളിന് സമീപമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഒരു തെങ്ങ്…
Author: thedweepdiary
അന്താരാഷ്ട്ര വേദിയിൽ നേട്ടം; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് പോലും ലഭിക്കാതെ സാമൂഹിക പ്രവർത്തകർ ദുരിതത്തിൽ
ചെത്ത്ലത്ത്: ലക്ഷദ്വീപിന്റെ നീലസാമ്പത്തിക സാധ്യതകളും കടൽപ്പായൽ (Seaweed) കൃഷിയുടെ ഭാവിയും അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച സാമൂഹിക പ്രവർത്തകർക്ക് നാട്ടിലേക്ക് മടങ്ങാൻ പോലും ആവശ്യമായ യാത്രാസൗകര്യം ലഭിക്കാത്തതായി പരാതി. മേയ് 26 മുതൽ 30 വരെ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന…
ലക്ഷദ്വീപിലെ മദ്യനിരോധനം പിൻവലിക്കാനുള്ള നീക്കം ജനവിരുദ്ധം: പി.പി. മുഹമ്മദ് ഫൈസൽ
കവരത്തി: ലക്ഷദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന മദ്യനിരോധനം അവസാനിപ്പിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹവും ദ്വീപ് ജനതയുടെ താൽപര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് മുൻ എം.പി. പി.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള പ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപിൽ…
വിവാദ ഉത്തരവിനെതിരെ ഐക്യ ജനകീയ പ്രതിരോധം വേണം: കൽപേനി ഖാസി
കൽപേനി: ലക്ഷദ്വീപിന്റെ സംസ്കാരവും സാമൂഹിക സ്വഭാവവും സമാധാനപൂർണമായ ജീവിതരീതിയും വരുംതലമുറയുടെ ഭാവിയും കോർപ്പറേറ്റ് ടൂറിസത്തിന് പണയപ്പെടുത്താൻ അനുവദിക്കരുതെന്ന് കൽപേനി ഖാസി ഹൈദർ കുണാടത്തുംകര അഭിപ്രായപ്പെട്ടു. അടുത്തിടെ പുറത്തിറക്കിയ വിവാദ ഉത്തരവിനെതിരെ എല്ലാ ദ്വീപുകളിലെയും ജനങ്ങൾ ഒരു നേതൃത്വത്തിന് കീഴിൽ കൈകോർക്കണമെന്നും അദ്ദേഹം…
സാഗർമാല പദ്ധതി: ബേപ്പൂർ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് ലക്ഷദ്വീപിലേക്ക് പുതിയ കപ്പൽ സർവീസ്
കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള യാത്രാ-ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ബേപ്പൂർ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ് ആരംഭിക്കാൻ കേന്ദ്ര സർക്കാർ. ഈ തീരുമാനം ബേപ്പൂർ തുറമുഖത്തിന് വലിയ വികസന സാധ്യതകളാണ് നൽകുന്നത്. സാഗർമാല പദ്ധതിയുടെ ഭാഗമായാണ് ഈ സമഗ്ര വികസന…
പരിസ്ഥിതി ദിനത്തിൽ ലക്ഷദ്വീപിന് പ്രധാനമന്ത്രിയുടെ 885 കോടിയുടെ വികസന പദ്ധതികൾ, വിമർശിച്ച് ബിജെപി അധ്യക്ഷൻ
കവരത്തി : ലക്ഷദ്വീപിലെ കടമത്ത്, കൽപ്പേനി എന്നീ ദ്വീപുകളിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ കടൽ ഭീമൻ കടൽ പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും 885 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്രഭരണ പ്രാദേശമായ ദമൻ ദിയുവിൽ നിന്ന് ഓൺലൈനായി ഉദ്ഘാടനം…
പൗഡറിട്ട മുഖമുള്ളവർക്കേ ഇ.ക്യൂ. ടിക്കറ്റ് കിട്ടു: വൈറലായി മിനിക്കോയ് സ്ത്രീയുടെ വോയിസ്
കൊച്ചി: പൗഡറിട്ട മുഖമുള്ളവർക്ക് മാത്രമാണ് എമർജൻസി ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കുന്നുള്ളൂ എന്ന ആരോപണവുമായി മിനിക്കോയ് വനിത. സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ വോയിസിലൂടെയാണ് ഈ ആരോപണം പ്രചരിച്ചിരിക്കുന്നത്. മറ്റുള്ളവർ എത്ര ബുദ്ധിമുട്ടുകളും ക്ലേഷങ്ങളും അനുഭവിച്ചാലും അവരെ പരിഗണിക്കില്ല. ഒരു വീട്ടിലെ അഞ്ചും ആറും…
“കോടിപതി ബോട്ട്” മുങ്ങി; രക്ഷാപ്രവർത്തനത്തിന് സഹായം തേടി ഫെയ്സ്ബുക്ക് പോസ്റ്റ്
അഗത്തി: അന്താം ബീച്ചിൽ കെട്ടിയിരുന്ന കോടിപതി ബോട്ട് മുങ്ങി ഉടമസ്തൻ തനിച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഫിഷർമാൻ അസോസിയേഷനോ മറ്റാരെങ്കിലുമോ രക്ഷിക്കാനെത്തണമെന്നും ആവശ്യപ്പെട്ട് കണ്ടു നിന്ന ഒരാളുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. വീഡിയോയിൽ മുഴുവനും മുങ്ങിയ ഒരു ബോട്ടാണ് ദൃശ്യമാവുന്നത്.
കപ്പലിൽ പ്രതിഷേധിച്ച് യാത്രക്കാർ
എ.വി. ലഗൂൺ: കടമത്ത് ദ്വീപിലെ കൊന്തളക്കാരുടെ സമരത്തെ തുടർന്ന് എമ്പാർക്കേഷൻ ഡിസ് എമ്പാർക്കേഷൻ നടക്കാത്തതിനെ തുടർന്ന് കപ്പലിൽ കുടുങ്ങിയ കടമത്തിലെക്കുള്ള യാത്രക്കാർ വെൽഫയർ ഓഫീസറെ കണ്ട് പ്രതിഷേധമറിയിച്ചു. തങ്ങൾ കൊച്ചിയിൽ നിന്നും കടമത്തിലേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരാണെന്നും തങ്ങളെ കടമത്തിൽ…
