അമിനി കയർ ഉൽപാദന കേന്ദ്രത്തിലെ തൊഴിലാളികളെ പിരിച്ചുവിട്ടു.

അമിനി: അമിനി ദ്വീപിലെ കയർ ഉൽപാദന കേന്ദ്രത്തിൽ (Coir Production Centre) ജോലി ചെയ്തിരുന്ന 11 താൽക്കാലിക/കരാർ തൊഴിലാളികളെ ജോലിയിൽ നിന്ന് ഒഴിവാക്കി. ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വ്യവസായ വകുപ്പ് ഓഫീസർ ഇൻ-ചാർജാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കവരത്തി വ്യവസായ ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് തൊഴിലാളികളെ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 2026 ഓഗസ്റ്റ് 21 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു.

ഖദീജ (ബമ്മേക്കൽ ), ജുബരിയത്ത് (കടപ്പുറത്ത ഇല്ലം), സൈലാനി (പുതിയ ഇല്ലം ), സാറോമ്മ (മമ്മേൽ ), സക്കീന (മാനാടം ), നസീമ (പൂടിയം), സുബൈദ (പുക്കലപുര), റുഹിയ (പക്കിടിയത്തച്ചെറ്റ), ബീലത്തി (കല്ലേക്കക്കൽ ), ചെറിയബി (മേലാസുറാമ്പി), ബീഫാത്തുമ്മ (വടക്കംചെറ്റ) എന്നിവരെയാണ് ജോലിയിൽ നിന്ന് ഒഴിവാക്കിയത്.

ഉത്തരവിന്റെ പകർപ്പ് ബന്ധപ്പെട്ട തൊഴിലാളികൾക്ക് പുറമെ കവരത്തി വ്യവസായ ഡയറക്ടർ, അമിനി ഡെപ്യൂട്ടി കളക്ടർ, കവരത്തി കയർ ഉൽപാദന കേന്ദ്രം ഓഫീസർ ഇൻ-ചാർജ് എന്നിവർക്കും കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *