ചരിത്രനേട്ടം: ലക്ഷദ്വീപിലെ ആദ്യ സ്മാർട്ട് ക്ലീനിംഗ് റോബോട്ട്

കടമത്ത് വിദ്യാർത്ഥികളുടെ സാങ്കേതിക വിസ്മയം; ‘വാക്ട്രോൺ 01’ പിറന്നു



കടമത്ത്: ലക്ഷദ്വീപിന്റെ സാങ്കേതിക ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച് കടമത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ഫൈനൽ ഇയർ വിദ്യാർത്ഥികൾ. എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന “വാക്ട്രോൺ 01” (VACTRON 01) എന്ന സ്മാർട്ട് വാക്വം ക്ലീനിംഗ് റോബോട്ട് ഇവർ വിജയകരമായി നിർമ്മിച്ചെടുത്തു.

ലക്ഷദ്വീപിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക ഉൽപ്പന്നം പ്രാദേശികമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നത്. സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ   ആണ് വിദ്യാർത്ഥികൾ വിജയകരമായി ഈ പദ്ധതി പൂർത്തീകരിച്ചത് . ഈ റോബോട്ട് പൂർത്തീകരണത്തിന് ആവശ്യമായ സാമ്പത്തിക സഹായം കോളേജ് അഡ്മിനിസ്ട്രേഷൻ നൽകുകയുണ്ടായി ഏകദേശം പന്ത്രണ്ടായിരം രൂപ (Rs. 12,000/-) ചെലവിലാണ് ഈ മനോഹരമായ റോബോട്ട് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തത് . 

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 19-ന് വൈകുന്നേരം 3:45-ന് കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു. അമിനി ഡെപ്യൂട്ടി കളക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അഡീഷണൽ ഡയറക്ടറുമായ (എഡ്യൂക്കേഷൻ) ശ്രീ ദീപക് കുമാർ (DANICS) ഓൺലൈൻ മാധ്യമത്തിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും റോബോട്ടിന്റെ ഔദ്യോഗിക വീഡിയോ പുറത്തിറക്കി “വാക്ട്രോൺ 01” എന്ന പേര് പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി ഉന്നത ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും രക്ഷിതാക്കളും ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു.

ഓൺലൈൻ ഉദ്ഘാടനത്തിന് ശേഷം സെമിനാർ ഹാളിൽ വെച്ച് “വാക്ട്രോൺ 01”-ന്റെ തത്സമയ പ്രദർശനം നടന്നു. പ്രൊജക്റ്റ് ടീം ലീഡർ മുഹമ്മദ് സ്വാലിഹ് പി.പി. റോബോട്ടിന്റെ സാങ്കേതിക സവിശേഷതകൾ വിശദീകരിച്ചു.

ചടങ്ങിലെ പ്രധാന പ്രസംഗങ്ങൾ:

സ്വാഗതം: അബൂസ്വാലിഹ് പി.പി. (എച്ച്.ഒ.ഡി, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിഭാഗം)
അധ്യക്ഷ പ്രസംഗം: ഡോ. രേഖ ഗോവിന്ദൻ (പ്രിൻസിപ്പൽ, ജി.സി.എ.എസ് കടമത്ത്)
മുഖ്യപ്രഭാഷണം: ഡോ. കെ.സി. മിർസാദ് ഖാൻ (അക്കാദമിക് കോർഡിനേറ്റർ,

ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷനിലെ സബ്ജക്ട് എക്സ്പേർട്ട് ശ്രീ ഷാനവാസ് എ.കെ, പി.ടി.എ പ്രസിഡന്റ് ശ്രീ കെ.എം. അബ്ദുൽ മുത്തലിഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് പദ്ധതിയിൽ പങ്കാളികളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദേവ് സ്ക്വാഡ് വൈസ് പ്രസിഡന്റ് കുമാരി സഫ്വാന സി. നന്ദി രേഖപ്പെടുത്തി. ലക്ഷദ്വീപിലെ വിദ്യാർത്ഥികളുടെ വളർന്നുവരുന്ന സാങ്കേതിക മികവിനും പ്രായോഗിക കഴിവുകൾക്കും തെളിവാണ് ഈ നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *