ലോകമാനുഷിക ദിനം:  വേറിട്ട മാതൃകയുമായി ജി. എസ്. എസ്. കിൽത്താൻ



കിൽത്താൻ: ലോകമാനുഷിക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ സഹകരണവും കാരുണ്യവും സഹജീവി സ്നേഹവും വളർത്തിയെടുക്കുന്നതിനായി ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂൾ കിൽത്തനിലെ ലാംഗ്വേജ് ക്ലബ്ബും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ധനസമാഹരണം നടത്തുകയും,
ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക അസംബ്ലിയിൽ കിൽത്താൻ ഡയാലിസിസ് സെന്ററിന്  സമാഹരിച്ച തുക  കൈമാറുകയും ചെയ്തു. ഏകദേശം 32,000 രൂപയാണ് ഇതിലൂടെ സമാഹരിച്ച് നൽകിയത്.
മാനുഷിക പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അതിൽ വിദ്യാർത്ഥികൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും അധ്യാപകർ സംസാരിച്ചു. കൂടാതെ, ഓരോ തൊഴിലിനും അതിന്റേതായ അന്തസ്സുണ്ടെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനായി എൻ.എസ്.എസിന്റെ നേതൃത്വത്തിൽ സ്കൂളിലെ പാചക തൊഴിലാളികളെ വേദിയിൽ ആദരിക്കുകയും  അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *